രാജസ്ഥാനിലെ ജലൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 95 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഇത്തരമൊരു ഓപ്പറേഷന് ആവശ്യമായ വൈദഗ്ധ്യം ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം ഏതാനും മണിക്കൂറുകൾ വൈകിയതായി സാഞ്ചൂരിലെ സ്റ്റേഷൻ ഹൗസ് ഓഫീസ് (എസ്എച്ച്ഒ) പ്രവീൺ കുമാർ ആചാര്യ പറഞ്ഞു.
ലച്രി ഗ്രാമത്തിലെ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംഘങ്ങൾ സ്ഥലത്തെത്തിയ ശേഷമാണ് ഇത് ആരംഭിച്ചത്. ബോറവെല്ലിലേക്ക് ഒരു ക്യാമറ താഴ്ത്തി കുട്ടിയെ 90 അടി താഴ്ചയിൽ കണ്ടെത്തുകയായിരുന്നു.
കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്ന സമയത്ത് കുട്ടിക്ക് പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ സഹായം നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പാണ് കുട്ടിയുടെ അച്ഛൻ നാഗറാമിൻറെ കൃഷിസ്ഥലത്ത് കുഴൽകിണർ കുഴിച്ചത്. കുഴല്‍ക്കിണറിന് സമീപം കളിച്ചു കൊണ്ടിരിക്കേയാണ് കുട്ടിഅപകടത്തില്‍പ്പെട്ടത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…