gnn24x7

95 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി

0
129
gnn24x7

രാജസ്ഥാനിലെ ജലൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 95 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഇത്തരമൊരു ഓപ്പറേഷന് ആവശ്യമായ വൈദഗ്ധ്യം ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം ഏതാനും മണിക്കൂറുകൾ വൈകിയതായി സാഞ്ചൂരിലെ സ്റ്റേഷൻ ഹൗസ് ഓഫീസ് (എസ്എച്ച്ഒ) പ്രവീൺ കുമാർ ആചാര്യ പറഞ്ഞു.

ലച്രി ഗ്രാമത്തിലെ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംഘങ്ങൾ സ്ഥലത്തെത്തിയ ശേഷമാണ് ഇത് ആരംഭിച്ചത്. ബോറവെല്ലിലേക്ക് ഒരു ക്യാമറ താഴ്ത്തി കുട്ടിയെ 90 അടി താഴ്ചയിൽ കണ്ടെത്തുകയായിരുന്നു.

കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്ന സമയത്ത് കുട്ടിക്ക് പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ സഹായം നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പാണ് കുട്ടിയുടെ അച്ഛൻ നാഗറാമിൻറെ കൃഷിസ്ഥലത്ത് കുഴൽകിണർ കുഴിച്ചത്. കുഴല്‍ക്കിണറിന് സമീപം കളിച്ചു കൊണ്ടിരിക്കേയാണ് കുട്ടിഅപകടത്തില്‍പ്പെട്ടത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here