ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി എ. പി അബ്ദുള്ളക്കുട്ടിയെ തെരഞ്ഞെടുത്തു. ബി.ജെ.പിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിലാണ് 12 വൈസ്പ്രസിഡന്റുമാരില്‍ ഒരാളായി എ പി അബദുള്ളക്കുട്ടിയെയും തീരുമാനിച്ചത്. സംസ്ഥാന ഉപാധ്യക്ഷനായിരുന്നു എ. പി അബ്ദുള്ളക്കുട്ടി.
കെ സുരേന്ദ്രനെ സംസ്ഥാന പ്രസിന്റായി തെരഞ്ഞെടുത്തപ്പോള്‍ മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരനെയും ശോഭാസുരേന്ദ്രനെയും ദേശീയ തലത്തിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംഘടനാ തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നേതൃമാറ്റത്തില്‍ കുമ്മനം രാജശേഖരനും ശേഭാസുരേന്ദ്രനെയും ഉള്‍പ്പെട്ടിട്ടില്ല.
ബി.ജെ.പിയുടെ സംഘടനാ തലത്തലുള്ള അഴിച്ച് പണിയില്‍ കേരളത്തില്‍ നിന്നും എ. പി അബ്ദുള്ളക്കുട്ടിയുടെയും ടോം വടക്കന്റെയും പേരുകള്‍ മാത്രമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.
എട്ട് ജനറല്‍ സെക്രട്ടറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. അതില്‍ നേരത്തെ ജനറല്‍സെക്രട്ടറിമായിരുന്ന രാം മാധവ് മുരളീധര്‍ റാവു എന്നിവരെ ഒഴിവാക്കി. ടോം വടക്കനെയും രാജീവ് ചന്ദ്രശേഖറിനെയും ദേശീയ വക്താക്കളായും തെരഞ്ഞെടുത്തു. തേജസ്വി സൂര്യയെ യുവ മോര്‍ച്ചാ അധ്യക്ഷനാക്കി. അതേസമയം ബി. എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. ഐടി, സാമൂഹിക മാധ്യമ ചുമതലയില്‍ അമിത് മാളവ്യ തുടരും.
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…