തുടർച്ചയായ മൂന്നാം ദിവസവും ഡൽഹി ഉൾപ്പെടുന്ന രാജ്യതലസ്ഥാനപ്രദേശത്തെ വായു നിലവാര സൂചിക ഗുരുതര സ്ഥിതിയിൽ. സമീപ മേഖലയായ ഉത്തർപ്രദേശിലെ നോയ്ഡയിൽ 519ഉം, ഹരിയാനയിലെ ഗുരുഗ്രാമിൽ 534ഉം ആണ് വായു നിലവാര സൂചിക. ഡൽഹിയിലെ പ്രൈമറി ക്ലാസുകൾ ഇന്ന് മുതൽ അടച്ചിട്ടു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളും ഊർജിതമാണ്.
പുകമഞ്ഞിനാൽ വീർപ്പുമുട്ടുകയാണ് ഡൽഹി ഉൾപ്പെടുന്ന രാജ്യതലസ്ഥാന പ്രദേശം. വായു മലിനീകരണം കുറയ്ക്കാൻ നടപടികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ആന്റി സ്മോഗ് ഗൺ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്യുന്നത് ഊർജിതമാക്കി. പ്രൈമറി ക്ലാസുകൾക്ക് ഇന്ന് തുടങ്ങി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ ശ്വാസതടസം, കണ്ണെരിച്ചിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
വായു നിലവാര സൂചിക ഗുരുതര വിഭാഗത്തിൽ തുടരുന്നുകയാണെന്ന് ഡൽഹിയിലെ മലയാളികൾ പറയുന്നു. ഇന്ന് 413 ആണ് രേഖപ്പെടുത്തിയത്. വായു മലിനീകരണത്തിന്റെ മുഖ്യകാരണം അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…