വാഷിംഗ്ടണ്‍: ചൈനയെ വിമര്‍ശിച്ചും ഇന്ത്യയെ അഭിനന്ദിച്ചും അമേരിക്ക. 1959 മുതല്‍ ദലൈലാമയ്ക്ക് അഭയം നല്‍കിയ നടപടി ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ദലൈലാമയ്ക്ക് 85ാം പിറന്നാള്‍ ആശംസിച്ചുകൊണ്ടായിരുന്നു അമേരിക്കയുടെ പ്രതികരണം.
1959 മുതല്‍ ദലൈലാമയ്ക്കും ടിബറ്റുകാര്‍ക്കും ആതിഥേയത്വം വഹിച്ചതിന് ഞങ്ങള്‍ ഇന്ത്യയോട് നന്ദി പറയുന്നു, എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്സ് (എസ്സിഎ) ബ്യൂറോ തിങ്കളാഴ്ച ട്വീറ്റ് ചെയ്തത്.
ചൈനീസ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും അപമാനകരമായ പ്രചാരണവും ഉപദ്രവും കാരണം ടിബറ്റന്‍ ജനതയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തികരിക്കപ്പെടുന്നില്ല എന്നത് ദുഃഖകരമായ കാര്യമാണെന്ന് യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.
ടിബറ്റിലെ ചൈനീസ് അധിനിവേശത്തിന് പിന്നാലെയാണ് ദലൈലാമാ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നിലവില്‍ ഒരുലക്ഷത്തിന് മുകളില്‍ ടിബറ്റുകാര്‍ ഇന്ത്യയില്‍ കഴിയുന്നുണ്ട്.
ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയ നടപടി ചൈനക്കും ഇന്ത്യയ്ക്കും ഇടയില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…