Categories: India

അശോക് ലവാസ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ കാലാവധി കഴിയാന്‍ ഇനിയും രണ്ട് വര്‍ഷം കൂടി അവശേഷിക്കവേ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നു. ഓഗസ്റ്റ് 31ന് നിലവിലെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്തയുടെ കാലാവധി കഴിയാനിരിക്കേയാണ് ലവാസയുടെ നിയമനം.

എഡിബിയിലെ പ്രൈവറ്റ് സെക്ടര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പബ്ലിക് പ്രൈവറ്റ് പാര്‍ട്നര്‍ഷിപ്പിന്റെ വൈസ്പ്രസിഡന്റായാണ് ലവാസയെ നിയമിച്ചിട്ടുള്ളത്.അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് പരിഗണനയിലുള്ളയാളായ ലവാസ കാലാവധി കഴിയും മുമ്പേ പടിയിറങ്ങുന്നത് വ്യാപകമായ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന സംഭവമാണെന്നാണ് തിരഞ്ഞെടുപ്പ്  കമ്മീഷനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.

2018 ജനുവരി 23നാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി അശോക് ലവാസ ചാര്‍ജ്ജെടുത്തത്. അതിനു മുമ്പ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറി പദവിയടക്കം നിരവധി പ്രധാന പദവികള്‍ വഹിച്ചിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറ്റൊരു പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത്. 1973 ല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നാഗേന്ദ്ര സിങ്ങ് ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ജഡ്ജിയായി നിയമിതനായിരുന്നു.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ലവാസയെ 2018 ജനുവരിയില്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. സീനിയര്‍ മോസ്റ്റ് കമ്മീഷണറെ നിയമിക്കുന്ന പാരമ്പര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സുനില്‍ അറോറ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി നിയമിക്കപ്പെടുമായിരുന്നു അദ്ദേഹം.

Newsdesk

Recent Posts

അനൂപ് സത്യൻ ചിത്രത്തിൽമോഹൻലാൽ ജോയിൻ ചെയ്തു

ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും, കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്.തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം…

3 hours ago

തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി: പുതിയ ഭരണസമിതി ചുമതലയേറ്റു; വികസന കുതിപ്പിന് ആശംസകളോടെ പൊതുസമൂഹം

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ. പൊറിഞ്ചുവിന്റെ നേതൃത്തിൽ  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമതി അംഗങ്ങൾ…

3 hours ago

ഇറ്റലിയിൽ വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മലയാളി മരണമടഞ്ഞു

റോം : ഇറ്റലിയിലെ റോമിൽ കുടുംബ സമേതം താമസിച്ച് വന്ന അങ്കമാലി കറുകുറ്റി സ്വദേശിയും, ഇറ്റലി മലയാളി സംഘടനയായ അങ്കമാലി…

4 hours ago

ഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസം; പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പിഴയിൽ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ…

4 hours ago

സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ, നവംബർ 16-ന് കോടതിയിൽ ഹാജരാക്കും

 ന്യൂയോർക്കിൽ സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ. ക്ലിന്റൺ…

5 hours ago

ഇറാൻ നയം; ചക്ക് ഷൂമറും ട്രംപും തമ്മിൽ രൂക്ഷമായ തർക്കം

വാഷിംഗ്‌ടൺ ഡി സി :വരാനിരിക്കുന്ന സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ചുമതലയേൽക്കുന്നതോടെ ഇറാൻ യുദ്ധം…

5 hours ago