തലസ്ഥാനത്ത് COVID 19 കേസുകള്‍ ഉയരുന്നതിനിടെ തിരുവനന്തപുരത്തെ രാമചന്ദ്രൻ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നഗരത്തിലെ പാർപ്പിട കേന്ദ്രത്തിൽ ഒരുമിച്ചു താമസിക്കു വന്നവരാണ് ജീവനക്കാര്‍. ഇതോടെ ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. പതിനൊന്ന് പേരാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.
സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. രോഗബാധിതരില്‍ ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൂന്തുറ സെന്‍റ് തോമസ് സ്‌കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയില്‍ കൊറോണ വൈറസ് ചികിത്സക്കായി 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ തയ്യാറാക്കും. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും പരിസരവുമാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും, കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്.തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം…
തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ. പൊറിഞ്ചുവിന്റെ നേതൃത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമതി അംഗങ്ങൾ…
റോം : ഇറ്റലിയിലെ റോമിൽ കുടുംബ സമേതം താമസിച്ച് വന്ന അങ്കമാലി കറുകുറ്റി സ്വദേശിയും, ഇറ്റലി മലയാളി സംഘടനയായ അങ്കമാലി…
ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ…
ന്യൂയോർക്കിൽ സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ. ക്ലിന്റൺ…
വാഷിംഗ്‌ടൺ ഡി സി :വരാനിരിക്കുന്ന സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ചുമതലയേൽക്കുന്നതോടെ ഇറാൻ യുദ്ധം…