Categories: IndiaObituary

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാദിയ ദഹ്ൽവി ഡൽഹിയിൽ അന്തരിച്ചു

ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാദിയ ദഹ്ൽവി ഡൽഹിയിൽ അന്തരിച്ചു. 63 വയസായിരുന്നു. ദീർഘകാലമായി അർബുദ ബാധിതയായിരുന്നു. അർമാൻ അലി ദഹ്ൽവി മകനാണ്.

സൂഫിസം ദി ഹാർട്ട് ഓഫ് ഇസ്ലാം, കോർട്ട് യാർഡ്: ദി ദർഗാസ് ഓഫ് ഡൽഹി എന്നിവയാണ് ദഹ്ൽവിയുടെ പ്രസിദ്ധമായ പുസ്തകങ്ങൾ.  ‘ഷമ’ കുടുംബാംഗമായിരുന്നു. 1938ൽ സാദിയയുടെ മുത്തച്ഛനായിരുന്ന ഹാഫിസ് യൂസുഫ് ദഹ്ൽവിയാണ് ഷമക്ക് തുടക്കമിട്ടത്. ഉർദുവിലെ പ്രസിദ്ധമായ സിനിമാ, സാഹിത്യ മാസികയായിരുന്നു ഷമ.

ഭക്ഷണ വിഭവങ്ങളെകുറിച്ചുള്ള ആധികാരികമായ ലേഖനങ്ങളിലൂടെ ശ്രദ്ധേയയാണ്. സാദിയ. 2017ൽ ഡൽഹിയിലെ ഭക്ഷണ വൈവിധ്യത്തെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കി. ‘ജാസ്മിൻ ആൻഡ് ജിൻസ്: മെമ്മറീസ് ആൻഡ് റെസീപ്പീസ് ഓഫ് ഡൽഹി’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

സോഹ്റ സെഹ്ഗാൾ അഭിനയിച്ച അമ്മ ആൻഡ് ഫാമിലി (1995) അടക്കം നിരവധി ടെലിവിഷൻ പരിപാടികൾക്കും ഡോക്യുമെന്ററികൾക്കും തൂലിക ചലിപ്പിച്ചു. എഴുത്തുകാരൻ ഖുശ്വന്ത് സിങ്ങിന്റെ അടുത്ത സൂഹൃത്ത് കൂടിയാണ് സാദിയ. തന്റെ പുസ്തകമായ ‘നോട്ട് എ നൈസ് മാൻ ടൂ നോ’ ഖുശ്വന്ത് സിങ് സമർപ്പിച്ചത് സാദിയക്കായിരുന്നു. ”ഞാൻ അർഹിക്കുന്നതിനേക്കാൾ കൂടുതൽ വാത്സല്യവും അപഖ്യാതിയും നൽകിയ സാദിയ ഡെൽ‌വിക്ക്” എന്നാണ് അദ്ദേഹം എഴുതിയത്.

ഖുശ്വന്ത് സിങ്ങിന്റെ’ മെൻ ആൻ‍ഡ് വിമൺ ഇൻ മൈ ലൈഫ്’ എന്ന പുസ്തകത്തിന്റെ പുറത്ത് ദഹ്ൽവിയുടെ ചിത്രമാണ് നൽകിയത്. കൂടാതെ ബുക്കിൽ ഒരു അധ്യായം തന്നെ അവർക്ക് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഖുശ്വന്ത് സിങ് വിവിധ മേഖലകളിലെ വനിതകളുമായി നടത്തിയ ടെലിവിഷൻ അഭിമുഖ പരിപാടിയുടെ പ്രെഡ്യൂസറും ദഹ്ൽവിയായിരുന്നു.

സുഹൃത്തും നല്ല വ്യക്തിത്വത്തിനുടമയുമായ സാദിയയുടെ വേർപാട് ദുഃഖകരമെന്ന് പ്രസിദ്ധ ചരിത്രകാരൻ ഇർഫാൻ ഹബീബ് ട്വീറ്റ് ചെയ്തു.

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

9 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

10 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

10 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

10 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

11 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

12 hours ago