Categories: India

മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ സാധ്യത

ഭോപാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ സാധ്യത. തിങ്കളാഴ്ച വൈകീട്ട് ഭോപാലില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ ശിവ്‌രാജ് സിംഗ് ചൗഹാനെ നേതാവായി തെരഞ്ഞെടുക്കും.

വൈകുന്നേരം ആറുമണിക്കാണ് നിയമസഭാകക്ഷി യോഗം നടക്കുക.

കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറും ചീഫ് വിപ്പ് നരോത്തം മിശ്രയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെഹ്കിലും മുന്‍ മുഖ്യമന്ത്രികൂടിയായ ശിവരാജ് സിംഗ് ചൗഹാനെ തെരഞ്ഞെടുക്കാനാണ് സാധ്യത.

കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇല്ലാത്തതും പെട്ടെന്നുള്ള അധികാരമേല്‍ക്കുന്നതിന് കാരണമാവും.

യോഗത്തിന് ശേഷം ബി.ജെ.പി നേതാക്കള്‍ സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ കാണുമെന്നാണ് സൂചന. തുടര്‍ന്ന് രാജ്ഭവനില്‍ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് 15 മാസം നിലനിന്ന കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടിയുണ്ടാവുന്നത്. 22 കോണ്‍ഗ്രസില്‍ നിന്നും സിന്ധ്യയെ പിന്തുണച്ച് 22 എം.എല്‍.എമാര്‍ രാജിവെച്ചതും കമല്‍ നാഥ് സര്‍ക്കാരിന് തിരിച്ചടിയായി.

അതേസമയം കമല്‍നാഥുമായി ചര്‍ച്ചചെയ്തിരുന്നു എന്ന അഭ്യൂഹങ്ങളുയരുന്നതിനിടെ മധ്യപ്രദേശില്‍ വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേരുകയും ചെയ്തു.

16 വിമത എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചതോടെ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല എന്നുറപ്പിക്കുകയായിരുന്നു കമല്‍നാഥ്. അതിന് ശേഷമാണ് കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചത്.

അതിനിടെ 22 നേതാക്കളും ജ്യോതിരാദിത്യസിന്ധ്യയോടൊപ്പം ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Newsdesk

Recent Posts

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

54 mins ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago