Categories: India

അറുപത്തിയാറ് ദിവസം നീണ്ടു നിന്ന പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ച് ‘ഷഹീൻബാഗി’ലെ പ്രതിഷേധക്കാർ വീടുകളിലേക്ക്

ലക്നൗ: അറുപത്തിയാറ് ദിവസം നീണ്ടു നിന്ന പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ച് അവർ വീടുകളിലേക്ക് മടങ്ങി. ലക്നൗവിലെ ഷഹീൻബാഗ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഗാന്ധാഘറിലെ പ്രതിഷേധ വേദിയിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതിഷേധക്കാരായ സ്ത്രീകൾ മടങ്ങിയത്. പൗരത്വ ഭേദഗതിക്കെതിരെ രണ്ട് മാസത്തോളമായി നടത്തിവന്നിരുന്ന ധർണ  കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ഇവർ അവസാനിപ്പിച്ചിരിക്കുന്നത്.

66 ദിവസം നീണ്ട തങ്ങളുടെ പ്രതിഷേധം റദ്ദു ചെയ്തിരിക്കുന്നു എന്ന് കാട്ടി പൊലീസ് കമ്മീഷണർക്ക് ഇവർ കത്തും സമർപ്പിച്ചിട്ടുണ്ട്. മടങ്ങിവരുമെന്ന ഉറച്ച നിശ്ചയദാർഢ്യത്തോടെ തങ്ങളുടെ ദുപ്പട്ടകൾ ഇവിടെ ഉപേക്ഷിച്ചാണ് പല സ്ത്രീകളും മടങ്ങിയത്. സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് ആകുമ്പോള്‍ മടങ്ങിയെത്തുമെന്ന് ഉറപ്പുമായാണ് ഇവർ താത്കാലികമായെങ്കിലും വീടുകളിലേക്ക് മടങ്ങിയത്.

‘കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗന്ദഘർ പ്രതിഷേധം ഇപ്പോഴത്തേക്ക് റദ്ദു ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. CAAയും NPRഉം രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളാണ്. ഇപ്പോഴത്തെ സാഹചര്യം സാധാരണ നിലയിലാകുമ്പോഴേക്കും ഞങ്ങൾ പ്രതിഷേധം വീണ്ടും ആരംഭിക്കും.. ഇത്രയും ആൾക്കൂട്ടത്തിനിടയിൽ സാമൂഹിക അകലം പാലിക്കാൻ പറ്റാൻ പ്രയാസമായതിനെ തുടര്‍ന്നാണ് പ്രതിഷേധം റദ്ദുചെയ്യാൻ തീരുമാനിച്ചത് എന്നാണ് പ്രതിഷേധക്കാരായ സ്ത്രീകളെ പ്രതിനിധീകരിച്ച് സുമയ്യ റാണ എന്ന യുവതി പറഞ്ഞത്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago