Categories: India

കോണ്‍ഗ്രസില്‍ നിന്ന് 30 എം.എല്‍.എമാര്‍ രാജിവെച്ചേക്കുമെന്ന് ബി.ജെ.പി നേതാവ് ഭൂപേന്ദ്രസിംഗ്

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് 30 എം.എല്‍.എമാര്‍ രാജിവെച്ചേക്കുമെന്ന് ബി.ജെ.പി നേതാവ് ഭൂപേന്ദ്രസിംഗ്. എ.എന്‍.ഐയോടായിരുന്നു ഭൂപേന്ദ്രസിംഗിന്റെ പ്രതികരണം.

‘രാജിവെച്ച 19 എം.എല്‍.എമാരുമായാണ് ഞാനെത്തിയത്, അവരിപ്പോള്‍ ബെംഗളൂരുവിലാണ്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ആ നമ്പര്‍ 30 ആയി മാറും. നിരവധി പേര്‍ ബി.ജെ.പിയില്‍ ചേരാന്‍ കാത്തിരിക്കുകയാണ്’, ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്ന് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു.

തുള്‍സി സിലാവത്ത്, ഗോവിന്ദ് സിംദ് രജ്പുത്, പ്രഭുറാം ചൗധരി, ഇമാര്‍തി ദേവി, പ്രദ്യുന്‍മ സിംഗ് ഥോമര്‍, മഹേന്ദ്ര സിംഗ് സിസോദിയ, ഹര്‍ദീപ് സിംഗ് ദാംഗ്, ബജേന്ദ്രസിംദ് യാദവ്, ജസ്പാല്‍ ജാജി, ജസ്വന്ത് ജാതവ്, ശാന്തറാം സിരോണിയ, മുന്നാലാല്‍ ഗോയല്‍, രണ്‍വീര്‍ സിംഗ് ജാതവ്, ഒപിസ് ഭദോരിയ, കമലേഷ് യാദവ്, ഗിരിരാജ് ദന്തോദിയ, രഘുരാജ് കന്‍സാന, അയ്ദാല്‍ സിംഗ് കന്‍സാന, ബിയാസഹുലാല്‍ സിംഗ്, പങ്കജ് ചതുര്‍വേദി, മനോജ് ചൗധരി എന്നിവരാണ് രാജിവെച്ച എം.എല്‍.എമാര്‍.

എം.എല്‍.എമാര്‍ രാജിവെച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം.

ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എം.എല്‍.എമാര്‍ രാജിവെച്ചതോടെ 92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടേയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കൂടി കമല്‍നാഥിന് നിലവിലുണ്ട്.

ഇത് ചേര്‍ന്നാലും 99 എം.എല്‍.എമാരുടെ പിന്തുണയെ സര്‍ക്കാരിനുണ്ടാകൂ. ബി.ജെ.പിയ്ക്ക് 107 എം.എല്‍.എമാരുടെ പിന്തുണയുണ്ട്.

ഇന്ന് രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് രാജി സമര്‍പ്പിച്ചത്. ഇന്ന് 6 മണിയ്ക്ക് സിന്ധ്യ ബി.ജെ.പിയില്‍ ചേരും. ബി.ജെ.പിയില്‍ ചേരുന്നതോടെ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിച്ച് സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കാനാണ് ബി.ജെ.പിയുടെ ആലോചന.

ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്ര മന്ത്രിയാക്കാനും ശിവ്രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനുമാണ് ബി.ജെ.പി തീരുമാനമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചക്കെത്തിയതും മടങ്ങിയതും അമിത്ഷായോടൊപ്പമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സിന്ധ്യ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതത്തിന് ശേഷം പാര്‍ട്ടി വിടുകയാണെന്നും ഒരു മാറ്റത്തിന് സമയമായെന്നും സിന്ധ്യ കത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഉണ്ടായ സംഭവ വികാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

13 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago