ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ നടി ദീപിക പദുക്കോൺ ചോദ്യം ചെയ്യലിന് ഹാജരായി.
ശനിയാഴ്ച രാവിലെയാണ് ദീപിക മുംബൈയിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫീസലെത്തിയത്. പറഞ്ഞ സമയത്ത് തന്നെ ദീപിക എൻസിബി ഓഫീസിലെത്തി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ 23നാണ് എൻസിബി ദീപികയ്ക്ക് നിർദേശം നൽകിയത്.
ദീപിക ഒറ്റയ്ക്കാണ് എത്തിയത്. ഭർത്താവും നടനുമായ രൺവീർ സിംഗ് ദീപികയ്ക്ക് ഒപ്പം വരുന്നതിന് എൻസിബിയോട് അനുമതി ചോദിച്ചത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ദീപികയ്ക്കു പുറമെ, നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻസിബി നിർദേശിച്ചിട്ടുണ്ട്. ലഹരി മരുന്ന് ആവശ്യപ്പെട്ടു കൊണ്ട് ദീപിക പദുക്കോൺ നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ദീപികയുടെ മാനേജർ കരിഷ്മയും തമ്മിലള്ള 2017ലെ ചാറ്റാണ് പുറത്തു വന്നത്. ഈ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ദീപിക തന്നെയാണെന്നാണ് നാർകോട്ടിക്സ് വിഭാഗം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടി രാകുൽ പ്രീത് സിംഗ്, ദീപികയുടെ മാനേജർ കരീഷ്മ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…