ന്യുഡൽഹി: കോറോണ മഹാമാരി രാജ്യത്ത് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കൂട്ടിയ ക്ഷാമബത്ത ഉടൻ നൽകില്ലെന്ന് റിപ്പോർട്ട്.
നാല് ശതമാനം ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനം കേന്ദ്രം മരവിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കോറോണ മഹാമാരി രാജ്യത്ത് നിന്ന് ഒഴിഞ്ഞതിന് ശേഷം ഇതു സംബന്ധിച്ചുള്ള പുതിയ തീരുമാനമുണ്ടാകും എന്നാണ് സൂചന.
കൂടാതെ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക അലവൻസുകളും തൽക്കാലം നൽകില്ല. ഇപ്പോൾ ശബളത്തോടൊപ്പം ലഭിക്കുന്ന സ്ഥിര അലവൻസുകളിൽ മാറ്റമില്ല. ചെലവ് ചുരുക്കൽ നിർദ്ദേശിച്ച് ധനമന്ത്രാലയം വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം കൂട്ടാൻ മാർച്ച് 13 ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ ഉത്തരവ് ഇറങ്ങിയിരുന്നില്ല.
മന്ത്രാലയങ്ങൾ വാർഷിക ബജറ്റിൽ അഞ്ച് ശതമാനം വീതം മാത്രമേ ഏപ്രിൽ മെയ് മാസങ്ങളിൽ ചെലവാക്കാൻ പാടുള്ളൂവെന്നും സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഒരു പദ്ധതിക്കും മുൻകൂർ തുകകൾ നൽകരുതെന്നും 20 കോടി രൂപയിൽ കൂടുതലുള്ള ചെലവുകൾക്ക് പ്രത്യേക അനുമതി വാങ്ങണം തുടങ്ങി കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ധനമന്ത്രാലയം അയച്ചിട്ടുള്ള കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…
ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…
അയർലണ്ടിലെ തൊഴിൽ വിപണിയിൽ വിദേശ പൗരന്മാരുടെ പങ്ക് വർധിക്കുന്നതായി പുതിയ പഠനം. രാജ്യത്ത് ജോലി ചെയ്യുന്നവരിൽ അഞ്ചിൽ ഒരാൾ ഇപ്പോൾ…
ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…
അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…
അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…