Categories: India

ആണവായുധങ്ങള്‍ ഏറ്റവും കൂടുതല്‍ കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളില്‍ ചൈനയും പാകിസ്താനും ഇന്ത്യയുടെ മുന്നില്‍.

സ്വീഡന്‍: ആണവായുധങ്ങള്‍ ഏറ്റവും കൂടുതല്‍ കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളില്‍ ചൈനയും പാകിസ്താനും ഇന്ത്യയുടെ മുന്നില്‍. ആയുധശേഖരവും സംഘട്ടനവും സംബന്ധിച്ചുള്ള പഠനവിഭാഗമായ സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (S.I.P.R.I) ഇയര്‍ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

320 ആണവായുധങ്ങളാണ് ചൈനീസ് ശേഖരത്തില്‍ ഉള്ളത്. പാകിസ്താനില്‍ 160 ഉം ഇന്ത്യയില്‍ 150 ഉം ആണ് ആണവായുധങ്ങളുടെ എണ്ണം. 2020 ജനുവരി വരെ ഉള്ള കണക്കുകളാണിത്.

2019 ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും ആണവായുധശേഖരത്തിന്റെ കാര്യത്തില്‍ ചൈനയും പാകിസ്താനും ഇന്ത്യയേക്കാള്‍ മുന്നിലായിരുന്നു. 290 ആയിരുന്നു ചൈനയിലെ 2019 ലെ ആണവായുധ ശേഖരം.

ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്ക് അതിര്‍ത്തിയില്‍ സൈനിക തര്‍ക്കം നിലനില്‍ക്കെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ചൈന സൈനിക ശക്തിയില്‍ വളരെ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും സൈനിക ശക്തിയിലെ പ്രധാന ഘടകമായ ന്യൂക്ലിയര്‍ ട്രയാഡ് ആദ്യമായി ചൈന സ്വന്തമാക്കി എന്നുമാണ് എസ്.ഐ.പി.ആര്‍.ഐ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

ന്യൂക്ലിയര്‍ മിസൈലുകള്‍, മിസൈല്‍ സായുധ അന്തര്‍വാഹിനി, ന്യൂക്ലിയാര്‍ ബോംബുകളും മിസൈലുകളും ഉള്ള വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ത്രിമുഖ സൈനിക ശക്തി ഘടനയാണ് ന്യൂക്ലിയര്‍ ട്രയാഡ്.

6375 ആണ് റഷ്യയുടെ ആണവായുധ ശേഖരം. 5800 ആണ് അമേരിക്കയുടെ ശേഖരം. ആഗോള ആണവ ശേഖരത്തിന്റെ 90 ശതമാനവും കൈവശം വച്ചിരിക്കുന്നത് അമേരിക്കയും റഷ്യയും ആണ്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകളേക്കാള്‍ ആണവായുധ ശേഖരത്തെ അപേക്ഷിച്ച് ഇത്തവണ കുറവാണെങ്കിലും രാജ്യങ്ങള്‍ അവരുടെ ആണവായുധശേഖരങ്ങള്‍ നവീകരിക്കുന്നത് തുടരുന്നുണ്ട്.

ഒപ്പം രാജ്യങ്ങള്‍ ആണവാുധ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ കൈമാറുന്നതില്‍ സുതാര്യത പുലര്‍ത്തുന്നില്ലെന്നും ആരോപണമുണ്ട്. ഇതില്‍ ചൈന, ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്.

Newsdesk

Recent Posts

സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല

സർക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതി പ്രകാരം ലഭിക്കുന്ന വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമാകില്ല.പുതിയ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിനെക്കുറിച്ച്…

4 hours ago

രേഖകളില്ലാത്ത 1 ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ

ഒരു ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ SN റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ്…

7 hours ago

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

2 days ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

2 days ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

2 days ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

2 days ago