ശ്രീനഗർ: കാശ്മീരിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തവരിൽ കേരളത്തിൽ നിന്നുള്ളവരും.
കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ആകെ 18 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇവർ നിസാമുദ്ദീനിലെ തബ്ലിഗ് ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
ഇവർ ശ്രീനഗറിൽ മാർച്ച് 27 നാണ് എത്തിയത്. ഇന്നലെയാണ് ഇവരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് ക്വാറന്റൈനിലാക്കിയത്. എഴ് പേരിൽ അഞ്ച് പേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ഒരാൾ കണ്ണൂർ ജില്ലയിലെ ശിവപുരത്ത് നിന്നും മറ്റൊരാൾ കോഴിക്കോട് കുന്ദമംഗലം സ്വദേശിയുമാണ്.
ഇവർ കാശ്മീരിൽ എവിടെയൊക്കെ യാത്ര ചെയ്തു എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് കാശ്മീരിൽ 207 പേർക്കാണ് കോവി ഡ് 19 സ്ഥിരീകരിച്ചത്.
കൊറോണ സ്ഥിരീകരിച്ച മലയാളികളുടെ യാത്രാ വിവരങ്ങൾ ജമ്മു കാശ്മീർ പോലീസും ആരോഗ്യ പ്രവർത്തകരും ശേഖരിക്കുകയാണ്. ഇവരുമായി സമ്പർക്കത്തിലായവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…