Categories: IndiaTop News

രാജ്യത്ത്‌ ആദ്യമായി ഒറ്റദിവസം അരലക്ഷം കടന്ന്‌ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത്‌ ആദ്യമായി ഒറ്റദിവസം അരലക്ഷം കടന്ന്‌ രോഗികൾ. വ്യാഴാഴ്‌ച 50,904േപർക്ക്‌ രോഗം സ്ഥിരീകരിച്ചു. മരണം 1199. ബുധനാഴ്‌ച രോഗികൾ 46,000 കടന്നിരുന്നു. കേന്ദ്രകണക്കുപ്രകാരം ബുധനാഴ്‌ച 45720 രോ​ഗികൾ. മരണം 1129. ഇതിൽ 444 എണ്ണം മാർച്ചു‌മുതൽ തമിഴ്‌നാട്ടിലുണ്ടായ കോവിഡ്‌ മരണങ്ങളിൽ വിട്ടുപോയവ ചേർത്തതാണ്‌. ഇവ മാറ്റിനിർത്തിയാൽ ബുധനാഴ്ച മരണം 685. രാജ്യത്ത്‌ കോവിഡ്‌ മരണനിരക്ക്‌ 2.41 ശതമാനം. 24 മണിക്കൂറില്‍ 29557 രോ​ഗമുക്തര്‍. ആകെ രോഗമുക്തര്‍ 7.83 ലക്ഷം. ചികിത്സയില്‍ 4.26 ലക്ഷം.

രാ​ജ്യ​ത്തെ തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി​രി​ക്കു​ന്ന​ത്. ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, കേ​ര​ളം സം​സ്ഥാ​ന ങ്ങ​ളി​ൽ ഇ​ന്ന​ലെ ഒ​റ്റ​ദി​ന​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണു രോ​ഗി​ക​ളു​ടെ എ​ണ്ണം. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​ന​വും ത​മി​ഴ്നാ​ടി​നെ ആ​ന്ധ്ര​പ്ര​ദേ​ശ് മ​റി​ക​ട​ന്നു. ഇ​ന്ന​ലെ മാ​ത്രം ആ​ന്ധ്ര​യി​ൽ 7,998 പേ ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച 6,045 പേ​ർ​ക്കാ​യി​രു​ന്നു രോ​ഗം ബാ​ധി​ച്ച​ത്. ആ​കെ രോ​ഗി​ക​ൾ 72,711. ഇ​ന്ന​ലെ ആ​ന്ധ്ര​യി​ൽ 61 പേ​ർ മ​രി​ച്ചു. കി​ഴ​ക്ക​ൻ ഗോ​ദാ​വ​രി ജി​ല്ല​യി​ലാ​ണു അ​തി​തീ​വ്ര രോ​ഗ​വ്യാ​പ​ന​മു​ള്ള​ത്. ഇ​ന്ന​ലെ 1,391 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ ആ​കെ രോ​ഗി​ക​ൾ പ​തി​നാ യി​രം ക​ട​ന്നു. ഗു​ണ്ടൂ​ർ, അ​ന​ന്ത​പു​ര​മു, ക​ർ​ണൂ​ൽ ജി​ല്ല​ക​ളി​ലും അ​തീ​വ ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണ്.

ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ 6,472 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,92,964. ഇ​ന്ന​ലെ 88 പേ​ർ മ​രി​ച്ചു. ഇ​തി​ൽ മു​പ്പ​തി​ൽ താ​ഴെ പ്രാ ​യ​മു​ള്ള മൂ​ന്നു പേ​രു​ണ്ട്. ചെ​ന്നൈ​യി​ൽ ഇ​ന്ന​ലെ 1,336 പേ​ർ​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്. ആ​കെ രോ​ഗി​ക​ൾ 90,900. ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ദ്യ​മാ​യി അ​യ്യാ​യി​രം ക​ട​ന്നു. ഇ​ന്ന​ലെ 5,030 പേ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ രോ​ഗി​ക​ൾ 80,863. ഇ​ന്ന​ലെ 97 പേ​രാ​ണു മ​രി​ച്ച​ത്. ആ​കെ മ​ര​ണം 1,616. തെ​ലു​ങ്കാ​ന​യി​ൽ ഇ​ന്ന​ലെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ന്പ​തി​നാ​യി​രം ക​ട​ന്നു.

ബംഗളൂരുവിൽ പരിശോധിക്കുന്നവരിൽ ഏഴിൽ ഒരാൾക്ക്‌ രോഗം
ബംഗളൂരു നഗരത്തിൽ കോവിഡ്‌ വ്യാപനം അതീവ രൂക്ഷം. ജൂൺ 27നുശേഷം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 10 മടങ്ങ്‌ വർധിച്ചതോടെ‌ ഒരാഴ്‌ചത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു‌. എന്നാൽ, ഈ സമയത്ത്‌ രോഗബാധിതരുടെ എണ്ണത്തിൽ 45 ശതമാനമാണ്‌ വർധന. ജൂലൈ 15–- 21 വരെ 13,972 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മുൻ ആഴ്‌ച ഇത്‌ 9,608 ആയി.

പ്രതിദിന രോഗികൾ 1,373ൽനിന്നു 1,996 ആയി. ബംഗളൂരു റൂറലിലും രോഗികൾ അഞ്ച്‌ മടങ്ങ്‌ വർധിച്ചു.  പരിശോധന നിരക്ക്‌ കുറവും രോഗ സ്ഥിരീകരണ നിരക്ക്‌ ഉയർന്നുമാണ്‌‌. പ്രതിദിനം 6,457 പരിശോധനയാണ്‌ നടത്തുന്നത്‌. ബംഗളൂരുവിന്‌ സമാനമായി രോഗം വ്യാപിക്കുന്ന ഡൽഹിയിൽ പരിശോധന ശരാശരി 20,241 ആണ്‌.  പരിശോധിക്കുന്നവരിൽ ഏഴിൽ ഒരാൾക്ക്‌ രോഗം സ്ഥിരീകരിക്കുന്നു‌. നേരത്തെയിത്‌ 55ൽ ഒന്നായിരുന്നു.  ബംഗളൂരുവിൽ ജൂൺ അവസാനംവരെ 95 പേരാണ്‌ മരിച്ചത്‌.  ജൂലൈ 21ന്‌ ഇത്‌ 720 ആയി. 87 ശതമാനം മരണവും ജൂലൈയിലാണ്‌.

30,000 കടന്ന് മരണം
രാജ്യത്ത്‌ കോവിഡ്‌ മരണം വ്യാഴാഴ്‌ച 30,595. ആകെ രോ​ഗികള്‍ 12.85 ലക്ഷം . ദിവസേനയുള്ള രോ​ഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ മൂന്നാമതാണ് ഇന്ത്യ. മരണത്തില്‍ ഇന്ത്യ വ്യാഴാഴ്‌ച ഫ്രാൻസിനെ മറികടന്നു.കോവിഡ് മരണത്തിന്റെ ആഗോളപട്ടികയിൽ ഇന്ത്യ ആറാമത്‌. അമേരിക്ക‌ (146198), ബ്രസീൽ (82890), ബ്രിട്ടണ്‍ (45501), മെക്‌സിക്കോ (41190), ഇറ്റലി (35082) എന്നീരാജ്യങ്ങളാണ് മുന്നില്‍. ഇതിൽ ബ്രിട്ടണിലും ഇറ്റലിയിലും ഇപ്പോള്‍ മരണം കുറവാണ്. ബുധനാഴ്ച ബ്രിട്ടണില്‍ 79ഉം ഇറ്റലിയില്‍ ഒമ്പതും മരണം.

● ജാർഖണ്ഡിൽ മാസ്‌ക്‌ ധരിക്കാത്തവരിൽനിന്നു ഒരുലക്ഷം രൂപ പിഴ ഈടാക്കും. ലോക്‌ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക്‌ രണ്ടു വർഷം പിഴ.

● ഹിമാചൽ മുഖ്യമന്ത്രി ജയ്‌ റാം താക്കൂറും കുടുംബവും നിരീക്ഷണത്തിൽ

● തമിഴ്‌നാട്ടിൽ കോളേജുകളിലെ സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കി. ബിരുദം, ബിരുദാനന്തര കോഴ്‌സുകളുടെയെല്ലാം പരീക്ഷകൾ റദ്ദാക്കി. എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കും.

● തമിഴ്‌നാട്‌ രാജ്‌ഭവനിൽ 84 ജീവനക്കാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.   സുരക്ഷ, അഗ്നിശമന ജീവനക്കാർക്കാണ്‌ രോഗം.

●മധ്യപ്രദേശിലെ സഹകരണമന്ത്രി അരവിന്ദ്‌ ഭഡോറിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.  ഗവർണർ ലാൽജി ടൺഠന്റെ സംസ്‌കാരചടങ്ങടക്കം നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

Newsdesk

Recent Posts

ഷെഡ്യൂളിംഗ് മാറ്റങ്ങൾ ഉൾപ്പെടെ 2026ലെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…

5 hours ago

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റിനായി മലയാളം വോയ്‌സ് ഓവറും

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…

7 hours ago

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

14 hours ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

2 days ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

2 days ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

2 days ago