കാളികാവ്: അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയ ദമ്പതികൾ അറസ്റ്റിലായി. പോത്തുകൽ സ്വദേശികളായ കൊച്ചുപറമ്പിൽ ലീലാമ്മ സക്കറിയ, ചേലക്കൽ സക്കറിയ ലൂക്കോസ് എന്നിവരാണ് പത്ത് വർഷത്തിന് ശേഷം പിടിയിലായത്.
2011 ലാണ് സംഭവം നടന്നത്. പുല്ലങ്കോട് ഗവൺമെന്റ് ഹൈസ്‌കൂളിലെ അനധ്യാപികയായിരുന്നു ലീലാമ്മ. ലീലാമ്മയും ഭർത്താവ് സക്കറിയ ലൂക്കോസും ചേർന്ന് അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുകയും അധ്യാപകരിൽ നിന്നും 50 പവനോളം സ്വർണം കൈക്കലാക്കുകയും ചെയ്തു.
തിരിച്ചു കൊടുക്കേണ്ട സമയമായപ്പോൾ ഇരുവരും സ്വർണ്ണവും പണവും കൊണ്ട് മുങ്ങുകയായിരുന്നു. കാളികാവ് പോലീസ് സ്‌റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…