Categories: India

ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ബറ്റാലിയന്റെ വൈദ്യുതി ബില്‍ 1.5 കോടി രൂപ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ബറ്റാലിയന്റെ വൈദ്യുതി ബില്‍ 1.5 കോടി രൂപ. ജൂലൈ മാസത്തിലെ ബില്ലിലാണ് 1.5 കോടി രൂപ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

181 ബറ്റാലിയന്‍ സി.ആര്‍.പി.എഫ് എന്ന പേരിലാണ് ബില്ല് വന്നത്. കശ്മീര്‍ വൈദ്യുതി മന്ത്രാലയമാണ് ബില്ല് അടിച്ചിരിക്കുന്നത്.

സാങ്കേതിക പിഴവായിരിക്കും ഇത്രയും തുക വരാന്‍ കാരണമെന്ന് സി.ആര്‍.പി.എഫ് എ.ഡി.ജി സുല്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു. വൈദ്യുത മന്ത്രാലയത്തോട് വിശദീകരണം ചോദിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വാരാന്ത്യ അവധിയായതിനാല്‍ സാധിച്ചില്ലെന്ന് സുല്‍ഫിക്കര്‍ പറഞ്ഞു.

ബുദ്ഗാം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബറ്റാലിയന് 50 കിലോവാട്ട് വൈദ്യുതി ശേഷിയാണുള്ളതെന്ന് ബില്ലില്‍ പറയുന്നുണ്ട്. ഇത് പ്രകാരം നിശ്ചിത തുക 1500 ആയിരിക്കും.

Newsdesk

Recent Posts

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

1 hour ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

6 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

7 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

23 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

1 day ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

1 day ago