Categories: Gulf

സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു.

റിയാദ് പ്രവശ്യയിലെ അല്‍ഖര്‍ജില്‍ മൂന്ന് കൊറോണ വാര്‍ഡുകള്‍ രോഗികളുടെ കുറവ് കാരണം അടച്ച് പൂട്ടി.

രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് കാരണമാണ് ഈ വാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട എന്ന തീരുമാനം എടുത്തതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

അല്‍ഖര്‍ജ് സിറ്റിയിലെ രണ്ട് ആശുപത്രികളിലായി പ്രവര്‍ത്തിച്ചിരുന്ന കൊറോണ വാര്‍ഡുകളാണ് അടച്ച് പൂട്ടുന്നത്.

കിംഗ്‌ ഖാലിദ് ഹോസ്പിറ്റല്‍,പ്രിന്‍സ് സുല്‍ത്താന്‍ ഹെല്‍ത്ത് സര്‍വീസ് സെന്‍റര്‍ എന്നീ ആശുപത്രികളിലെ കോവിഡ് 
വാര്‍ഡുകളാണ് അടച്ച് പൂട്ടിയത്.

സൗദിയില്‍ രോഗ മുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്,ഓരോ ദിവസവും സൗദിയില്‍ രജിസ്റ്റര്‍ 
ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപെടുത്തുന്നത്.മൊത്തം രോഗികളില്‍ 90 ശതമാനം പേരും രോഗ മുക്തരായതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന കണക്കുകളാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടത്.

Newsdesk

Recent Posts

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

1 hour ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

6 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

7 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

23 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

1 day ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

1 day ago