Categories: India

ഇന്ന് കരസേനാ ദിനം; സൈന്യത്തിന് ആശംസകളര്‍പ്പിച്ച്‌ പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: ഇന്ന് കരസേനാ ദിനം. 

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ. എം. കരിയപ്പ സ്ഥാനമേറ്റതിന്‍റെ   ഓര്‍മ്മയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്.1949 ജനുവരി 15നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. 

ഇന്ത്യന്‍ കരസേനാ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ സേനാംഗങ്ങള്‍ക്കും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആശംസകളര്‍പ്പിച്ചു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് രാജ്‌നാഥ് സിംഗ് സന്ദേശം നല്‍കിയത്.

‘കരസേനാ ദിനത്തില്‍ ഇന്ത്യയെ ശക്തവും സുരക്ഷിതവുമായ ഇടമാക്കിമാറ്റാന്‍ സൈനികര്‍ നടത്തുന്ന ധീരവും ആവേശകരവുമായ ത്യാഗത്തിനും ചെറുത്തുനില്‍പ്പിനും പോരാട്ടത്തിനും തന്‍റെ അഭിവാദ്യങ്ങള്‍’ രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. സന്ദേശത്തോടൊപ്പം രജപുത്താന റൈഫിള്‍ സേനാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു.

കരസേനാ ദിനത്തില്‍ ദേശീയ യുദ്ധസ്മാരകത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് ഇന്ത്യയുടെ മുഖ്യ സൈനിക മേധാവി ബിപിന്‍ റാവത്ത് ആദരാഞ്ജലി അര്‍പ്പിച്ചു. കരസേനാ മേധാവി ജനറല്‍ എം. എം. നരവനെ, വ്യോമസേനാ മേധാവി ആര്‍. കെ. എസ്. ബദൗരിയ, നാവിക സേനാ മേധാവി കരംബീര്‍ സിംഗ് എന്നിവരും ബിപിന്‍ റാവത്തിനൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.


Newsdesk

Recent Posts

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

6 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

9 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

11 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

19 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

1 day ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago