ബെംഗളൂരു: കര്‍ണാടകയിലെ നാല് രാജ്യസഭാ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ജെ.ഡി.എസ് നേതാവുമായി എച്ച്.ഡി ദേവഗൗഡ, മുന്‍ ലോക്‌സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ബി.ജെ.പി നോമിനേറ്റ് ചെയ്ത അശോക് ഗസ്തി, ഇറാന കദാദി എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
1996 ല്‍ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് ദേവഗൗഡ രാജ്യസഭയിലേക്കെത്തുന്നത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ദേവഗൗഡയ്ക്കും ഖാര്‍ഗെയ്ക്കും രാജ്യസഭയിലേക്കുള്ള വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ 45 വോട്ടുകള്‍ വേണമെന്നിരിക്കെ നിയമസഭയില്‍ 34 സീറ്റുകളുള്ള ജെ.ഡി.എസ് കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിരുന്നു.
മുന്‍ കേന്ദ്രമന്ത്രികൂടിയായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ആദ്യമായാണ് രാജ്യസഭയിലേക്ക് പോകുന്നത്. 2019ല്‍ ഗുല്‍ബര്‍ഗയില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉമേഷ് ജാദവിനോട് തോറ്റിരുന്നു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനാല്‍ നാലുപേരും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. ജൂണ്‍ 19നാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കര്‍ണാടകയിലും തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…