മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു. 4,6,14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഈ മൂന്നു കുട്ടികളുടെയും ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് വിധേയരായ മൂന്നുപേരില്‍ പതിനാലു വയസുള്ള കുട്ടിപെൺകുട്ടി മാത്രമാണ് പ്രമേഹബാധിതയായിരുന്നത്. ഈ കുട്ടിയുടെ വയറിന്റെ ഒരുഭാഗത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുകയായിന്നു. കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് തലച്ചോറില്‍ എത്തിയിരുന്നില്ല. കോവിഡ് രണ്ടാംതരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
ആശുപത്രിയിലെത്തി 48- മണിക്കൂറിനുള്ളില്‍ പതിനാലുകാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്നും ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവള്‍ക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടുവെന്നും ഫോര്‍ട്ടിസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജേസല്‍ ഷേത്ത് എന്‍.ഡി.ടി.വിയോടു പ്രതികരിച്ചു.
നാലും ആറും വയസ്സുള്ള കുട്ടികളെ കെ.ബി.എച്ച്. ബചുവാലി ഒഫ്താല്‍മിക് ആന്‍ഡ് ഇ.എന്‍.ടി. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവര്‍ രണ്ടുപേരും കോവിഡ് ബാധിതരായിരുന്നു. ബ്ലാക്ക് ഫംഗസ് അവരുടെ കണ്ണുകളില്‍ പടര്‍ന്നിരുന്നെന്നും കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കില്‍ അവരുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നെന്നും ഡോ. പ്രീതേഷ് ഷെട്ടി പറഞ്ഞു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…