ഡൽഹി: കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുൻപിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ആളുകൾ കൂട്ടം കൂടുന്നത് തടയാൻ നിരവധി നഗരങ്ങളിൽ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ സൗകര്യം ആരംഭിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്ന ആളുകള്‍ക്ക് തങ്ങളുടെ വാഹനങ്ങളില്‍ ഇരുന്നുകൊണ്ടു തന്നെ വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും. ആശുപത്രികളുടെ സമീപത്തോ പാര്‍ക്കിങ് ഏരിയകളിലോ സജ്ജീകരിക്കുന്ന ഈ സംവിധാനം ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്നതിനോടൊപ്പം വാക്സിനേഷന്‍ പ്രക്രിയ കൂടുതല്‍ സുഗമമാക്കാനും സഹായിക്കുന്നു.
മുംബൈയില്‍ പശ്ചിമ ദാദറിലെ കോഹിനൂര്‍ പബ്ലിക് പാര്‍ക്കിങ് സെന്ററിലാണ് മഹാരാഷ്ട്രയിലെ ആദ്യത്തെ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ കേന്ദ്രം ഒരുക്കിയത്. ഈ കേന്ദ്രത്തിലെ സൗകര്യം പ്രയോജനപ്പെടുത്തി പ്രതിദിനം 200 പേര്‍ക്ക് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും, നഗരത്തിലെ മറ്റു പ്രദേശങ്ങളിലും സമാനമായ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഗുരുഗ്രാം, നോയിഡ, ഭോപ്പാൽ, ഭുവനേശ്വർ എന്നീ നഗരങ്ങളിലും നിലവിൽ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…