മുംബൈ: യൂട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ച യുവാവ് ബോംബ് നിർവീര്യമാക്കാൻ കഴിയാതെ വന്നതോടെ പൊലീസിനെ സമീപിച്ചു. നാഗ്പൂര്‍ സ്വദേശിയായ രാഹുല്‍ പഗാരെയാണ് ലോക്‌ഡോൺ വിരസത ഒഴിവാക്കാൻ യൂട്യൂബിനെ ആശ്രയിച്ച് അബദ്ധത്തിലായത്.
യൂട്യൂബില്‍ നിരവധി വീഡിയോകള്‍ കണ്ട ശേഷമാണ് യുവാവ് ബോംബ് നിര്‍മ്മാണം ആരംഭിച്ചത്. തുടര്‍ന്ന്, ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ ഇയാള്‍ വിവിധയിടങ്ങളില്‍ നിന്ന് സംഘടിപ്പിച്ചു. നിർവീര്യമാക്കാൻ കഴിയാതെ വന്നപ്പോൾ ബോംബ് പൊട്ടി മരിക്കുമോയെന്നും സ്‌ഫോടന കേസില്‍ പിടിയിലാകുമോയെന്നും യുവാവ് ഭയപ്പെട്ടതിനെ തുടര്‍ന്ന് ബോംബ് നിര്‍വീര്യമാക്കാനുള്ള വീഡിയോ അന്വേഷിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.
നന്ദന്‍വന്‍ പോലീസ് സ്‌റ്റേഷനിലെത്തി വഴിയില്‍ നിന്ന് ലഭിച്ചതാണെന്ന് കള്ളം പറഞ്ഞ് ബോംബ് അടങ്ങിയ ബാഗ് രാഹുല്‍ പോലീസുകാര്‍ക്ക് കൈമാറി. പോലീസിന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ സംഭവം തുറന്നുപറഞ്ഞത്. ഉടന്‍ തന്നെ പോലീസ് ബോംബ് സ്‌ക്വാഡില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രാഹുല്‍ നിര്‍മ്മിച്ച ബോംബിന് സ്‌ഫോടന ശേഷി ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് രാഹുല്‍.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…