കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രവാസികൾക്കായി എംബസി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ ആവശ്യങ്ങൾക്കായി പ്രത്യേക വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി. വിവിധ എംബസി സേവനങ്ങൾക്കായി അധികൃതർ 12 വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നതിന് നിലവിൽ ലഭ്യമായ ലാൻഡ്‌ലൈൻ, മൊബൈൽ, ഇമെയിൽ സൗകര്യങ്ങൾക്ക് പുറമെയാണിത്.
എംബസി സേവനങ്ങൾ ആഗ്രഹിക്കുന്നവർക്ക് പ്രസക്തമായ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ഒരു സന്ദേശം അയയ്‌ക്കാനാകും. സന്ദേശത്തിൽ മുഴുവൻ പേര്, വിലാസം, കോൺടാക്റ്റ് നമ്പർ എന്നിവ ഉൾപ്പെടുത്തണം. വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നതിന് മാത്രമാണിതെന്നും വിളിക്കാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു.
നിലവിലെ ലാൻഡ്‌ലൈനും മൊബൈൽ നമ്പറുകളും ഫോൺ കോളുകൾക്കായി ഉപയോഗിക്കാം. അടിയന്തര ഹെൽപ്പ്ലൈൻ നമ്പറുകൾ ഒഴികെ വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് അയച്ച സന്ദേശങ്ങൾക്ക് ഞായർ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 4.30 വരെ മാത്രമേ മറുപടി ലഭിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.
എംബസി സേവനങ്ങൾ, സേവന വിഭാഗം, വാട്ട്‌സ്ആപ്പ് നമ്പർ എന്നിവയുടെ ക്രമത്തിൽ:Passport – Excluding General Inquiries (Consular Wing) – + 965-65501767
2 Visas, Overseas Keralites, Attestation and Other Services (Consular Wing) – + 965-65501013
Hospital / Emergency Medical Services (Community Welfare Section) – + 965-65501587
Death Registration (Community Affairs) – + 965-65505246
Indian Associations in Kuwait (Community Affairs) – + 965-65501078
Women Domestic Workers- Visa 20 (Labor Wing) – + 965-65501754
Occupation – Visa 14,18, Male Domestic Workers – Visa 20 (Labor Wing) – + 965-65501769
Commercial Attestation (Commercial Wing) – + 965-65505097
Emergency Helpline – When Not During Office Hours (Administration Wing) – + 965-65501946Passport – General Inquiries (Outsourced Center) – + 965-65506360
Domestic Worker Problems – For Direct Calls and WhatsApp Messages (Outsourced Agency) – + 965-51759394, + 965-55157738
അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന…
നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,…
ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ്…
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…