ന്യൂദല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചന്ദ കൊച്ചാറിന്റെ മുംബൈയിലെ അപാര്‍ട്ട്‌മെന്റും മറ്റു ഓഹരികളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. ഇതു വരെ പിടിച്ചെടുത്ത സ്വത്തുക്കള്‍ മുഴുവന്‍ 78 കോടിയോളം വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചാര്‍ ഇപ്പോള്‍ സി.ബി.ഐയുടെയും എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുകയാണ്.
വിഡിയോകോണ്‍ ലോണ്‍ കേസുമായി ബന്ധപ്പെട്ടാണ് ചന്ദകൊച്ചാറിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നത്. ചന്ദക്കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാറിന്റെ ബിസിനസ് സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
വിഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് 3,250 കോടി രൂപ അനുവദിച്ചതില്‍ ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി ചന്ദക്കൊച്ചാറിനെക്കുറിനും ദീപക് കൊച്ചാറിനും വിഡിയോകോണ്‍ ഗ്രൂപിന്റൈ തലവന്‍ വേണുഗോപാല്‍ ദൂത്തിനെതിരെയും കള്ളപ്പണ നിരോധന നിയമത്തിന്റെ കീഴില്‍ കേസെടുത്തത്.
ഐ.സി.ഐ.സി.ഐ ബാങ്ക് ആറുവര്‍ഷം മുമ്പ് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്.
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…
വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…
പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്…