2018 ൽ ആറുമാസത്തിലേറെക്കാലം സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ചു. പട്ന സിവിൽ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി അവധേഷ് കുമാറാണ് പ്രിൻസിപ്പൽ അരവിന്ദ് കുമാറിന് (31) വധശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്, കൂടാതെ ഗുമസ്തനും കൂട്ടാളിയുമായ അഭിഷേക് കുമാറിന് ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയും വിധിച്ചു. ഇരുവരെയും ശനിയാഴ്ചയാണ് കോടതി ശിക്ഷിച്ചത്.
2018 നവംബറിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ കാണിച്ചു. അപ്പോഴാണ് കുട്ടി ഗർഭിണി ആണെന്ന് വീട്ടുകാർ അറിയുന്നത്. തുടർന്ന് അമ്മയുടെ പരാതിയിൽ, ഇന്ത്യൻ പീനൽ കോഡ്, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) ആക്റ്റ്എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം വനിതാ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
താമസിയാതെ, പ്രിൻസിപ്പലിനെയും ഗുമസ്തനെയും ഫുൾവാരിഷരിഫ് പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് ചന്ദ്ര പ്രസാദ് പറഞ്ഞു. ഡിഎൻഎ പരിശോധന നടത്തി, അരവിന്ദ് ഈ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.”
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…