Categories: India

ഡല്‍ഹിയിലെ ഗോകുല്‍പുരി മെട്രോ സ്റ്റേഷന് സമീപം ടയര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം.

ന്യൂഡല്‍ഹി:  ഡല്‍ഹിയിലെ ഗോകുല്‍പുരി മെട്രോ സ്റ്റേഷന് സമീപം ടയര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.  പത്ത് അഗ്നിശമന യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ  സംഘര്‍ഷത്തിനിടയില്‍ അക്രമികള്‍ ആരെങ്കിലും തീയിട്ടതാകാം എന്നാണ് പൊലീസ് കരുതുന്നത്. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ അഞ്ചായി എന്നാണ് റിപ്പോര്‍ട്ട്.  

സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരണമടഞ്ഞത്.  കൂടാതെ ശാദ്ര ഡിസിപി അമിത് ശര്‍മ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയില്‍  ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു.

തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എ. കെ. ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. 

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം ട്രെയ്‌ലർ റിലീസ് ചെയ്തു

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…

3 hours ago

വീടുകളുടെ എക്സ്റ്റെൻഷനും മറ്റ് നവീകരണത്തിനുമുള്ള പുതിയ പ്ലാനിംഗ് ഇളവുകൾ ഉടൻ പ്രഖാപിക്കും

ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…

4 hours ago

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

10 hours ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

23 hours ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

24 hours ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

1 day ago