India

‘നവി മുംബൈ’-ഇന്ത്യയിലെ ആദ്യ പൂര്‍ണ ഡിജിറ്റല്‍ വിമാനത്താവളം

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്. ഡിസംബർ പകുതിയോടെ സർവീസുകൾ തുടങ്ങും. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നു യാത്ര ചെയ്യാം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എന്നിവയാണ് ആദ്യം സർവീസ് തുടങ്ങുന്നത്. ഉൾവെ–പൻവേൽ മേഖലയിൽ 2866 ഏക്കറിലായാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. സമാന്തരമായി രണ്ടു റൺവേകളും നാലു ടെർമിനലുകളുമാണുള്ളത്. ആദ്യ ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും മാത്രമാണു തുടക്കത്തിൽ തുറക്കുന്നത്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

19,650 കോടി രൂപ ചെലവഴിച്ചാണ് നവി മുംബൈ വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിവർഷം 90 ദശ ലക്ഷം യാത്രക്കാരെയും 3.25 ദശലക്ഷം മെട്രിക് ടൺ ചരക്കുകളെയും സുഗമമായി കൈകാര്യം ചെയ്യാനാകും. വാട്ടർ ടാക്സി വഴി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളം കൂടിയാണിത്. വാഹന പാര്‍ക്കിംഗ് സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും, ഓണ്‍ലൈനായി ബാഗേജ് ഡ്രോപ്പ് ബുക്ക് ചെയ്യാനും, ഇമിഗ്രേഷന്‍ സേവനങ്ങള്‍ക്കുമായുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.

ഓരോ ഘട്ടത്തിലും കാത്തിരിപ്പ് സമയം കുറയ്ക്കുകയും സൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇതിനെ ‘ഉത്കണ്ഠ രഹിത’ വിമാനത്താവളമാക്കി മാറ്റുന്നുവെന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെ (AAHL) സിഇഒ അരുണ്‍ ബന്‍സാല്‍ പറഞ്ഞു. ഇതോടെ ഒന്നിലധികം വിമാനത്താവളങ്ങളുള്ള ആഗോള നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും ഇടംപിടിച്ചു. ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്കിയോ എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് നഗരങ്ങള്‍. ടിക്കറ്റ് വില്‍പ്പന ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കാന്‍ സാധ്യത. ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ സര്‍വീസുകള്‍ക്ക് തയ്യാറാണ് എന്നും അധികൃതര്‍ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

6 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

22 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago