Categories: India

പ്രതികള്‍ക്ക് മാപ്പ് കൊടുക്കാന്‍ അഭിഭാഷക; മറുപടിയുമായി നിര്‍ഭയയുടെ അമ്മ!

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സി൦ഗ്.

നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ ആറിനു നടപ്പാക്കാന്‍ പട്യാല ഹൗസ് കോടതി ഉത്തരവിട്ടതിന്‍റെ പിന്നാലെയാണിത്. 

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട പ്രതി നളിനിക്ക് മാപ്പ് നല്‍കിയ സോണിയ ഗാന്ധിയെ മാതൃകയാക്കമെന്നും ട്വീറ്റിലൂടെ ഇന്ദിരാ ജെയ്സിംഗ് പറഞ്ഞു. 

‘നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്’ -ഇന്ദിരാ ജെയ്‌സി൦ഗ് ട്വിറ്ററില്‍ കുറിച്ചു.

ജനുവരി 22 ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവച്ച സാഹചര്യത്തില്‍ നിരാശ പ്രകടിപ്പിച്ചുള്ള നിര്‍ഭയയുടെ അമ്മയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്തായിരുന്നു ഇന്ദിരയുടെ ട്വീറ്റ്. എന്നാല്‍ ഇതിന് മറുപടിയുമായി നിര്‍ഭയയുടെ അമ്മ രംഗത്തെത്തി.

ഇക്കാര്യത്തില്‍ ഉപദേശിക്കാന്‍ വരാന്‍ ഇന്ദിരാ ജയ്‌സിങ് ആരാണ്? രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത് കുറ്റക്കാരെ തൂക്കിലേറ്റുന്നതിനായാണ്. ഇന്ദിരാ ജയ്‌സിങിനെ പോലുള്ളവര്‍ കാരണമാണ് ബലാത്സംഗക്കേസിലെ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതെന്നും നിര്‍ഭയയുടെ അമ്മ തുറന്നടിച്ചു. 

തൂക്കുമരം മാത്രമാണ് പ്രതികള്‍ അര്‍ഹിക്കുന്നതെന്നും തൂക്കിലേറ്റിയാല്‍ മാത്രമേ തനിക്ക് സമാധാനം ഉണ്ടാവൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ഒന്നിനാണ് പ്രതികളായ വിനയ്, അക്ഷയ്, പവന്‍, മുകേഷ് എന്നിവരെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിട്ടുള്ളത്. 

നേരത്തേ ജനുവരി 22 നാണ് കുറ്റവാളികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് കോടതി അത് ഫെബ്രുവരിലേക്ക് മാറ്റുകയായിരുന്നു. 

2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്‌. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. 

മറ്റ് നാല് പ്രതികളായ മുകേഷ് സി൦ഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി 1ന് തൂക്കിലേറ്റുക. നാലുപ്രതികളെയും അതീവ സുരക്ഷാസെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. 

Newsdesk

Recent Posts

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

32 mins ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

3 hours ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

21 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

22 hours ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

24 hours ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

2 days ago