ന്യൂഡല്‍ഹി: ബി.ജെ.പി. മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മന്ത്രി അന്തരിച്ചത്. ആറുവര്‍ഷം മുന്‍പ് കുളിമുറിയില്‍ വീണ് പരിക്കുകളോടെ ആശുപത്രിയിലാക്കപ്പെട്ട ജസ്വന്ത് സിങ് ആറുവര്‍ഷക്കാലം അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്നു ജസ്വന്ത് സിങ്. 1980 ലാണ് ആദ്യമായി രാജ്യസഭാംഗമായത്.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ജസോള്‍ ഗ്രാമത്തിലാണ് ജസ്വന്ത് ജനിച്ചത്. മരണസമയത്ത് 82 വയസുണ്ടായിരുന്നു. ദീര്‍ഘകാലം സൈനിക സേവനവും അനുഷ്ഠിച്ചിരുന്നു. അഞ്ചുതവണ രാജ്യസഭയിലേക്കും നാലുവട്ടം ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജസ്വന്ത് സിങ് വാജേ്‌പേയി ഭരണത്തില്‍ വിദേശകാര്യം, ധനകാര്യം, പ്രിതരോധം എന്നീ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത് പ്രശസ്തി നേടിയിരുന്നു. എന്നാല്‍ ‘ജിന്ന: ഇന്ത്യ, വിഭജനം, സ്വതന്ത്ര്യം’ എന്ന പുസ്തകത്തില്‍ ജിന്നയെ പുകഴ്ത്തി സംസാരിച്ചു എന്ന ഒറ്റക്കാരണത്താല്‍ ബി.ജെ.പി ജസ്വന്ത് സിങിനെ പുറത്താക്കിയിരുന്നു. എന്നാല്‍ 2012 ല്‍ വീണ്ടും പാര്‍ടിയില്‍ തിരിച്ചെത്തി പാര്‍ടിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…