gnn24x7

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

0
203
gnn24x7

ന്യൂഡല്‍ഹി: ബി.ജെ.പി. മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മന്ത്രി അന്തരിച്ചത്. ആറുവര്‍ഷം മുന്‍പ് കുളിമുറിയില്‍ വീണ് പരിക്കുകളോടെ ആശുപത്രിയിലാക്കപ്പെട്ട ജസ്വന്ത് സിങ് ആറുവര്‍ഷക്കാലം അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്നു ജസ്വന്ത് സിങ്. 1980 ലാണ് ആദ്യമായി രാജ്യസഭാംഗമായത്.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ജസോള്‍ ഗ്രാമത്തിലാണ് ജസ്വന്ത് ജനിച്ചത്. മരണസമയത്ത് 82 വയസുണ്ടായിരുന്നു. ദീര്‍ഘകാലം സൈനിക സേവനവും അനുഷ്ഠിച്ചിരുന്നു. അഞ്ചുതവണ രാജ്യസഭയിലേക്കും നാലുവട്ടം ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജസ്വന്ത് സിങ് വാജേ്‌പേയി ഭരണത്തില്‍ വിദേശകാര്യം, ധനകാര്യം, പ്രിതരോധം എന്നീ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത് പ്രശസ്തി നേടിയിരുന്നു. എന്നാല്‍ ‘ജിന്ന: ഇന്ത്യ, വിഭജനം, സ്വതന്ത്ര്യം’ എന്ന പുസ്തകത്തില്‍ ജിന്നയെ പുകഴ്ത്തി സംസാരിച്ചു എന്ന ഒറ്റക്കാരണത്താല്‍ ബി.ജെ.പി ജസ്വന്ത് സിങിനെ പുറത്താക്കിയിരുന്നു. എന്നാല്‍ 2012 ല്‍ വീണ്ടും പാര്‍ടിയില്‍ തിരിച്ചെത്തി പാര്‍ടിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here