ടെക് ഭീമനായ ഗൂഗ്ള്‍ ഇന്ത്യയില്‍ അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ 75000 കോടി രൂപയുടെ(10 ബില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമിക്ക് കരുത്തു പകരാനാണ് നിക്ഷേപം നടത്തുന്നതെന്ന് ‘ഗൂഗ്ള്‍ ഫോര്‍ ഇന്ത്യ വിര്‍ച്വല്‍ ഇവന്റി’ല്‍ സംസാരിക്കവേ ഗൂഗ്ള്‍ ആന്റ് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍പിച്ചെ പറഞ്ഞു.
ഓഹരി നിക്ഷേപത്തിലൂടെയും വിവിധ ടൈ അപ്പുകളിലൂടെയുമായിരിക്കും ഗൂഗ്ള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുക. ഇന്ത്യയുടെ ഭാവിയെ കുറിച്ചും ഡിജിറ്റല്‍ ഇക്കോണമിയുടെ പുരോഗതിയെ കുറിച്ചുമുള്ള കമ്പനിയുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ് പുതിയ പ്രഖ്യാപനമെന്ന് പിച്ചെ പറഞ്ഞു.
ഓരോ ഇന്ത്യാക്കാരനും പ്രാദേശിക ഭാഷയില്‍ വിവിരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുക, ഇന്ത്യയുടെ അതുല്യമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും രൂപപ്പെടുത്തുക, ഡിജിറ്റലിലേക്ക് രൂപാന്തരീകരണം നടത്തുന്ന കമ്പനികളെ ശാക്തീകരിക്കുക, ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും കൃഷിയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ സാങ്കേതിക വിദ്യയുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റേയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നിങ്ങനെ രാജ്യത്തെ ഡിജിറ്റൈസേഷന്റെ നാല് പ്രധാന മേഖലകളിലിലൂന്നിയായിരിക്കും നിക്ഷേപം. ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തിലധിഷ്ഠിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ സര്‍ക്കാരിനും എല്ലാത്തരം ബിസിനസുകാര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാനാണ് ഗൂഗ്ള്‍ ആഗ്രഹിക്കുന്നതെന്നും പിച്ചെ വ്യക്തമാക്കി.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…