ഗാന്ധിനഗര്‍: ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. നാല്‍പതോളം ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ഗുജറാത്തിലെ പ്രധാന വ്യവസായ മേഖലയായ ദാഹേജിലെ യശാശ്വി രസായന്‍ എന്ന സ്വകാര്യ ഫാക്ടറിയിലാണ് സംഭവം. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഫാക്ടറിയിലുണ്ടായിരുന്ന നാല്‍പതോളം വരുന്ന ജീവനക്കാര്‍ക്ക് പൊള്ളലേറ്റെന്നും എല്ലാവരെയും ആശുപത്രിയിലെക്ക് മാറ്റിയിട്ടുണ്ടെന്നും ബറൂച്ച് ജില്ലാ കളക്ടര്‍ എം.ഡി മോദിയ പറഞ്ഞു.
‘അഗ്രോ-കെമിക്കല്‍ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 35-40ഓളം ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാവരെയും ബറൂച്ചിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്,’ എം.ഡി മോദിയ പറഞ്ഞു.
തീപിടുത്തത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു. വ്യവസായ ആവശ്യങ്ങള്‍ക്കായി 15ഓളം രാസവസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിയാണ് യശാശ്വി രസായന്‍. കെമിക്കല്‍ ഫാക്ടറിയായതിനാല്‍ വിഷമയമായ പുക അന്തരീക്ഷത്തിലെത്തുന്നത് ജനങ്ങളെ ഗുരുതരമായി ബാധിച്ചേക്കാം. ഇതിനാല്‍ ഫാക്ടറിക്ക് സമീപമുള്ള രണ്ടു ഗ്രാമങ്ങളിലെ മുഴുവന്‍ ജനങ്ങളെയും മാറ്റി പാര്‍പ്പിച്ചുവെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം ആന്ധ്രാ പ്രദേശിലെ എല്‍ ജി പോളിമേഴ്‌സിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേര്‍ മരിക്കുകയും വാതകം ശ്വസിച്ച് അസ്വസ്ഥതയിലായ 200 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
പോളിസ്റ്റിറീന്‍ എന്ന വിഷ വാതകമാണ് വിശാഖപട്ടണത്തെ എല്‍.ജി പോളിമേഴ്‌സില്‍ നിന്നും ചോര്‍ന്നത്.
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…