ബര്‍മിംഗ്ഹാം: രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി ഹര്‍മന്‍പ്രീത് കൗറിന് സ്വന്തം. ഇന്ത്യന്‍ പുരുഷ ടീമിന്‍റെ മുന്‍ ഇതിഹാസ നായകന്‍ എം എസ് ധോണിയേയാണ് വനിതാ ടീം ക്യാപ്റ്റന്‍ മറികടന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിലെ വൈരികളായ പാകിസ്ഥാനെതിരായ ജയത്തോടെയാണ് ഹര്‍മന്‍റെ നേട്ടം.
ഇന്ത്യന്‍ പുരുഷ ടി20 ടീമിനെ ഇതുവരെ വീരേന്ദര്‍ സെവാഗ്, എം എസ് ധോണി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് നയിച്ചിട്ടുള്ളത്. വനിതാ ടി20 ടീമിനെ മിതാലി രാജ്, ജൂലന്‍ ഗോസ്വാമി, അഞ്ജും ചോപ്ര, ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ഥാന എന്നിവരും നയിച്ചു. ഇവരില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ള ക്യാപ്റ്റന്‍ ഹര്‍മനാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ ജയത്തോടെ ഹര്‍മന്‍പ്രീത് കൗര്‍ രാജ്യാന്തര ടി20യില്‍ ക്യാപ്റ്റനായി 42 ജയങ്ങള്‍ പൂര്‍ത്തിയാക്കി. 71 മത്സരങ്ങളിലാണ് ഇന്ത്യന്‍ വനിതാ ടി20 ടീമിനെ ഹര്‍മന്‍ നയിച്ചിട്ടുള്ളത്. 72 മത്സരങ്ങളില്‍ 41 ജയങ്ങള്‍ നേടിയ എം എസ് ധോണിയെ ഹര്‍മന്‍ മറികടക്കുകയായിരുന്നു. രാജ്യാന്തര വനിതാ ടി20യില്‍ ഷാര്‍ലറ്റ് എഡ്‌വേഡ്‌സിനും(68), മെഗ് ലാന്നിംഗിനും ശേഷം കൂടുതല്‍ ജയമുള്ള ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…