Top Stories

ഭർത്താവും ഭർതൃ സഹോദരിയും ബലമായി ആസിഡ് കുടിപ്പിച്ചു; ആന്തരികാവയവങ്ങൾ ഉരുകിയ നിലയിൽ യുവതി ആശുപത്രിയിൽ

ന്യൂഡൽഹി: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭർത്താവും ഭർതൃ സഹോദരിയും ചേർന്ന് 25കാരിയായ യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചു. ജൂൺ 28നായിരുന്നു സംഭവം. അയൽക്കാരാണ് യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മാലിവാൽ ഗ്വാളിയോറിലെ അധികൃതർക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും കത്ത് നൽകി. സംഭവത്തിൽ ഗാർഹിക പീഡനം എന്ന കുറ്റം ചുമത്തി വളരെ ദുർബലമായാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണം എന്നത് ഒഴിവാക്കിയിരുന്നെങ്കിലും സ്വാതിയുടെ ഇടപെടലോടെ ശക്തമായ വകുപ്പുകൾ ചേർത്തതായി ഗ്വാളിയോർ പൊലീസ് അറിയിച്ചു.

ആസിഡ് ആക്രമണം കൂടാതെ കൊലപാതക ശ്രമവും കുറ്റക്കാർക്കെതിരെ ചാർത്തിയിട്ടുണ്ട്. യുവതിയുടെ അവസ്ഥ മോശമായതിനെത്തുടർന്ന് ജൂലൈ 18നാണ് ഡൽഹിയിൽ എത്തിച്ചത്. ഡൽഹി വനിതാ കമ്മിഷന്റെ 181 എന്ന ഹെൽപ്‌ലൈനിൽ സഹോദരൻ പരാതിപ്പെട്ടതിനെത്തുടർന്നാണ് സ്വാതി മാലിവാൽ ഇടപെട്ടത്. ആന്തരികാവയവങ്ങളെല്ലാം ഉരുകിയ നിലയിലാണ്. യുവതിക്ക് കഴിക്കാനോ കുടിക്കാനോ കഴിയില്ല.

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും ഇതു ചോദ്യം ചെയ്തതിനു പിന്നാലെ മർദിച്ചെന്നും പിറ്റേന്ന് രാവിലെയാണ് യുവതിയെ ബലം പ്രയോഗിച്ച് ആസിഡ് കുടിപ്പിച്ചതെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റിനു മുൻപാകെ യുവതി മൊഴി നൽകിയിട്ടുണ്ട്.

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

2 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

14 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

17 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

22 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago