തിരുച്ചിറപ്പളളി: തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊന്നു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ സുഹൃത്ത് അരവിന്ദിനെയും ജനക്കൂട്ടം മർദിച്ചിരുന്നു. നിലവിൽ അരവിന്ദ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ ആണ്.
വീട് കുത്തിത്തുറക്കാന്‍ എത്തിയതാണെന്ന സംശയത്താല്‍ ഇരുവരേയും നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും ആക്രമിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ദീപുവിനെ നാട്ടുകാര്‍ കൈയ്യും കാലും കെട്ടിയിടുകയായിരുന്നു. പിന്നീട് നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തി. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ദീപു മരിക്കുകയായിരുന്നു.
അതേസമയം ഇവര്‍ മോഷണശ്രമം നടത്തിയോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേസെടുത്തിട്ടില്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…