ചെന്നൈ: നടന്‍ വിജയിനോട് ചോദ്യം ചെയ്യാന്‍ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി.
ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തിനകം ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്‍റെ ഈ നോട്ടീസ്. വീണ്ടും നോട്ടീസ് നല്‍കിയ സ്ഥിതിയ്ക്ക് വിജയ്‌ക്ക് കുറുക്കു മുറുകുമോ എന്ന ആശങ്കയിലാണ് തമിഴകം.
കഴിഞ്ഞ ദിവസം ‘മാസ്റ്റര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലമായ നെയ്‌വേലിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചത്.
മുപ്പത് മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയും ചോദ്യം ചെയ്യലുമാണ് അന്ന് ഉണ്ടായത്. വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന്‍ ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
‘ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അന്‍പുചെഴിയന്‍റെ നികുതിവെട്ടിപ്പിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് വിജയ്‌നെ ചോദ്യം ചെയ്തതെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വിജയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം.
‘ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അന്‍പുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.
എജിഎസ് എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്‍റെ ഓഫീസ്, ചെന്നൈ നഗരത്തിലുള്ള വീട്, തേനമ്പേട്ടയിലെ ഓഫീസ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ 38 ഇടങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…