gnn24x7

നടന്‍ വിജയിനോട് ചോദ്യം ചെയ്യാന്‍ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്

0
244
gnn24x7

ചെന്നൈ: നടന്‍ വിജയിനോട് ചോദ്യം ചെയ്യാന്‍ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. 

ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തിനകം ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്‍റെ ഈ നോട്ടീസ്. വീണ്ടും നോട്ടീസ് നല്‍കിയ സ്ഥിതിയ്ക്ക് വിജയ്‌ക്ക് കുറുക്കു മുറുകുമോ എന്ന ആശങ്കയിലാണ് തമിഴകം.

കഴിഞ്ഞ ദിവസം ‘മാസ്റ്റര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലമായ  നെയ്‌വേലിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചത്. 

മുപ്പത് മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയും ചോദ്യം ചെയ്യലുമാണ് അന്ന് ഉണ്ടായത്.  വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന്‍ ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

‘ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അന്‍പുചെഴിയന്‍റെ നികുതിവെട്ടിപ്പിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് വിജയ്‌നെ ചോദ്യം ചെയ്തതെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വിജയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം.

‘ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അന്‍പുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. 

എജിഎസ് എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്‍റെ ഓഫീസ്, ചെന്നൈ നഗരത്തിലുള്ള വീട്, തേനമ്പേട്ടയിലെ ഓഫീസ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ  38 ഇടങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here