ന്യൂഡൽഹി: എസ്.സി., എസ്.ടി. നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.
പട്ടിക വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമ പരാതികളിൽ കേസെടുക്കാൻ പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നാണ് ഭേദഗതി. കേസ് രജിസ്റ്റർ ചെയ്യാൻ സീനിയർ ഉദ്യോഗസ്ഥന്‍റെ അനുമതി തേടേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയൽ നിയമം ദുർബലപ്പെടുത്തിയെന്ന സുപ്രീംകോടതി വിധിയെത്തുടർന്നാണ് കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നത്.