India

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 4 കേരള വനിതകളെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ

ഖൊറാസാൻ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐ‌എസ്‌കെപി) ചേരാൻ ഭർത്താക്കന്മാർക്കൊപ്പം പോയി അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിഞ്ഞ നാല് ഇന്ത്യൻ സ്ത്രീകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ തള്ളി.

കേരളത്തിൽ നിന്നുള്ള സ്ത്രീകൾ 2016-18 വർഷങ്ങളിൽ അഫ്ഗാനിസ്ഥാനിലെ നംഗർഹാറിലേക്ക് യാത്രയായി. അഫ്ഗാനിസ്ഥാനിൽ വ്യത്യസ്ത ആക്രമണങ്ങളിൽ അവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു. 2019 നവംബർ, ഡിസംബർ മാസങ്ങളിൽ അഫ്ഗാനിസ്ഥാൻ അധികൃതരുടെ മുമ്പാകെ ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളും അനുബന്ധ സ്ഥാപനങ്ങളും കീഴടങ്ങി. അവരിൽ ഈ സ്ത്രീകളും ഉൾപ്പെടുന്നു.

സെപ്റ്റംബര്‍ 11ന് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുകയാണ്. യുഎസ് സൈന്യം പൂര്‍ണമായി അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങുന്നതോടെ താലിബാൻ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്കായിരിക്കും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം. ഈ പശ്ചാത്തലത്തിലാണ് ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് അഫ്ഗാൻ ജയിലുകളിൽ കഴിയുന്നവരെ തിരിച്ചയയ്ക്കാൻ അഫ്ഗാൻ ഭരണകൂടം സന്നദ്ധത അറിയിച്ചത്.

408 പേരാണ് അഫ്ഗാനിൽ ഐ.എസിൽ ഭീകരരായി ജയിലിലുള്ളത്. ഇതിൽ ഏഴുപേർ ഇന്ത്യക്കാരാണ്. തടവിൽ കഴിയുന്നവരെ അതതു രാജ്യങ്ങളിലേയ്ക്ക് നാടുകടത്താൻ അഫ്ഗാൻ ഭരണകൂടം സന്നദ്ധ അറിയിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ പ്രതികരണം.

നാലു വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കിയത്. അയിഷയെന്ന സോണിയാ സെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന മെറിൻ ജേക്കബ്, ഫാത്തിമ എന്ന നിമിഷ എന്നിവരാണ് ജയിലിൽ ഉള്ളത്. ഇവർക്കൊപ്പം രണ്ടു ഇന്ത്യൻ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്.

Newsdesk

Share
Published by
Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

1 day ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

1 day ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

1 day ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

1 day ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

2 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago