ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി എ.ബി.വി.പി പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്ന ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതിനെ തുടര്‍ന്ന് ജെ.എന്‍.യു ഹോസ്റ്റല്‍ സീനിയര്‍ വാര്‍ഡന്‍ രാജിവെച്ചു.
സബര്‍മതി ഹോസ്റ്റലിലെ മുതിര്‍ന്ന വാര്‍ഡനാണ് രാജിവെച്ചത്. കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ സാധിച്ചില്ല എന്നതാണ് വാര്‍ഡന്റെ രാജിയിലേക്കു നയിച്ചത്.
രാജിയുമായി ബന്ധപ്പെട്ട് വാര്‍ഡന്‍ ഡീന്‍ ഓഫ് സ്റ്റുഡന്റ്‌സിനു കത്തയച്ചു. ഞങ്ങള്‍ ശ്രമിച്ചെങ്കിലും അക്രമം തടയാനോ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കാനോ സാധിച്ചില്ലെന്ന് രാജികത്തില്‍ സീനിയര്‍ വാര്‍ഡന്‍ വ്യക്തമാക്കി.അതേസമയം
ജെ.എന്‍.യു അക്രമത്തെക്കുറിച്ച് രാജ്യമെമ്പാടും ചര്‍ച്ച ചെയ്യുമ്പോഴും ജെ.എന്‍.യു വൈസ് ചാന്‍സലര്‍ മമിദാല ജഗദേഷ് കുമാര്‍ മൗനം വെടിഞ്ഞിട്ടില്ല. നേരത്തെ തന്നെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സ്റ്റുഡന്‍സ് യൂണിയന്‍ വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജെ.എന്‍.യു അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യം ശക്തമാക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
ഞായറാഴ്ച്ച രാത്രി നടന്ന അക്രമത്തില്‍ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അയിഷെ ഗോഷ് ഉള്‍പ്പെടെ 20ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ജെ.എന്‍.യു ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ രണ്ടരമാസമായി സമരത്തിലാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഫീസ് വര്‍ദ്ധനയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ സ്വീകരിച്ചത്. വിസി രാജിവെക്കുകയോ മാനവ വിഭവശേഷി വകുപ്പ് വൈസ്ചാന്‍സലറെ പദവിയില്‍ നിന്ന് നീക്കം ചെയ്യുകയോ വേണമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…