ഭോപ്പാല്‍: മധ്യപ്രദേശില്‍ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ അരങ്ങേറുന്നതിനിടെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കമല്‍ നാഥ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനുമായി ചര്‍ച്ച നടത്തി. ജോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച സാഹചര്യത്തിലാണ് ഗവര്‍ണറുമായി കമല്‍ നാഥ് അടിയന്തിര ചര്‍ച്ച നടത്തിയത്.
ഹോളി അവധി കഴിഞ്ഞ് വ്യാഴാഴ്ച്ചയാണ് കമല്‍നാഥും ലാല്‍ജി ടണ്ടനും ഭോപ്പാലില്‍ എത്തിയത്. സ്പീക്കര്‍ നര്‍മദ പ്രസാദ് പ്രജാപതിയ്ക്ക് ഇതുവരെ എം.എല്‍.എമാര്‍ ഔദ്യോഗിക രാജികത്ത് നല്‍കിയിട്ടില്ല. ശനിയാഴ്ച്ചയ്ക്ക് മുന്‍പായി എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്. എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് രാജികത്ത് നല്‍കിയാല്‍ മാത്രമേ രാജി ഔദ്യോഗികമായി അംഗീകരിക്കാന്‍ സാധിക്കു എന്ന് നേരത്തെ പ്രജാപതി വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയുടെ ബി.ജെ.പി പ്രവേശനമാണ് പതിനഞ്ച് മാസം മാത്രം പ്രായമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. നേരത്തെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ കമല്‍നാഥ് മധ്യപ്രദേശ് സര്‍ക്കാരിലെ മഴുവന്‍ മന്ത്രിമാരെയും രാജിവെപ്പിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…