ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി പീറ്റർ ഡറ്റനും കോവിഡ് ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആഭ്യന്തര മന്ത്രി പീറ്റർ ഡറ്റന് വൈറസ് ബാധ സ്ഥിരീകരിച്ചത്. “രാവിലെ പനിയും തൊണ്ടവേദനയുമായാണ് ഉണർന്നെഴുന്നേറ്റത്” -പീറ്റർ ഡറ്റൻ പ്രസ്താവനയിൽ അറിയിച്ചു. ഉടൻ തന്നെ ക്വീൻസ്ലാന്റ് ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടതായും കൊവിഡ്-19 പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് രോഗബാധയുള്ളതായി ഉച്ചയോടെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്തിടെ പീറ്റർ ഡറ്റൻ അമേരിക്കിയലേക്ക് യാത്ര ചെയ്തിരുന്നു. ക്വീൻസ്ലാന്റിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്ന 35ാമത്തെ വ്യക്തിയാണ് പീറ്റർ ഡറ്റൻ. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റ് സുരക്ഷാ സമിതി യോഗത്തിൽ ഈയാഴ്ച ആദ്യം പീറ്റർ ഡറ്റൻ പങ്കെടുക്കുകയും ചെയ്തിരുന്നു. നേരത്തേ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണബാധ സ്ഥിരീകരിച്ചിരുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…