മുംബൈ: വിവാങ്ങളില്‍ നിറഞ്ഞു നിന്ന കങ്കണ റണാവത്തിനെതിരെ ശക്തമായ ആഞ്ഞടിച്ചുകൊണ്ട് ബോളിവുഡിലെ സുപ്രസിദ്ധ നായിക ഊര്‍മ്മിള മതോന്ദ്കര്‍. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെ സഹായിക്കാന്‍ കങ്കണക്ക് ഇപ്പോള്‍ സാധ്യമാവുമെന്നും അതിനായി മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാവരുടെ പേര് വിവരങ്ങള്‍ കങ്കണ വെളിപ്പെടുത്തണമെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്മാരും കങ്കണ വെളിപ്പെടുത്ത പേരുകള്‍ കേള്‍ക്കാന്‍ കാത്തു നില്‍ക്കുകയാണെന്നും പരസ്യമായി ഊര്‍മ്മിള വെല്ലുവിളിച്ചുകെണ്ട് പ്രസ്താവിച്ചു.
ബോളിവുഡ് സിനിമയെ മയക്കുമരുന്നുമായി ചേര്‍ന്ന് കങ്കണ റണാവത്ത് നടത്തിയ പരാമശങ്ങളെക്കുറിച്ച് ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ സംഭാഷണങ്ങളിലിലൂടെ പ്രതികരിക്കുകയായിരുന്നു ബോളിവുഡിലെ ഹിറ്റ് നായികയായിരുന്ന ഊര്‍മ്മിള മതോന്ദ്കര്‍.
‘ആരൊക്കെയാണ് അവര്‍? സധൈര്യം പേരുകള്‍ വെളിപ്പെടുത്തൂ. അത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ ഉപകാരമാവും. ഇക്കാര്യം എല്ലാവരും അറിയട്ടെ. താങ്കള്‍ അത് ചെയ്താല്‍ ഞാനായിരിക്കും താങ്കളെ ആദ്യം അഭിനന്ദിക്കുക’ എന്നായിരുന്നു ഊര്‍മ്മിളയുടെ പ്രസ്താവന. താനൊരു ഇരയാണെന്നും തന്നെ പലരും മനപ്പൂര്‍വ്വം കരിവാരി തേക്കുകയാണെന്നും തന്നെ ഒറ്റപ്പെടുത്തുവെന്നും കൂട്ടാമായി അക്രമിക്കുന്നുവെന്നും നിയമം കൊണ്ടു ബുദ്ധിമുട്ടിക്കുകയാണെന്നുമുള്ള ആരോപണങ്ങള്‍ വെറുതെ ഉന്നയിച്ച് സമയം കളയാതെ മറിച്ച് ഇത്തരം കാര്യങ്ങള്‍ കൃത്യമായി തുറന്നു പറഞ്ഞ് വ്യക്തത പുറത്തു കൊണ്ടുവരണമെന്നും ഊര്‍മ്മിള വെളിപ്പെടുത്തി. കൂടാതെ ഇന്ത്യയില്‍ ഏറ്റവും അധികം മയക്കുമരുന്ന് ഉപയോഗിക്കുന്നതും ബിസിനസ് നടത്തുന്നതും കങ്കണയുടെ നാടായ ഹിമാചലലില്‍ ആണെന്നും ആദ്യം മയക്കുമരുന്നിന് എതിരെയുള്ള പോരാട്ടം അവിടെ നിന്നാരംഭിക്കണമെന്നും ഊര്‍മ്മിള മുന്‍പ് നടത്തിയ പ്രസ്താവനയില്‍ വെളിപ്പെടുത്തിയിരുന്നു.
എല്ലാ സിനിമാ മേഖലയെയും മൊത്തം അടച്ച് ആക്ഷേപിച്ച കങ്കണയുടെ പ്രസ്താവന ബാലിശവും ഏകപക്ഷപരവുമാണെന്നും തന്റെ പേരിനും പ്രശസ്തിയും പണവുമെല്ലാം നല്‍കിയ മുംബൈ നഗരത്തിലും സിനിമാ വ്യവസായത്തിനോടും കങ്കണ ആദ്യം നന്ദിയാണ് പറയേണ്ടത് എന്നും ഊര്‍മ്മിള കൂട്ടിചേര്‍ത്തു. എല്ലാവടേയും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ഉള്ളതുപോലെ സിനിമയ്ക്കകത്തും ഉപയോഗിക്കുന്നവര്‍ കുറച്ചുപേര്‍ കാണുമായിരിക്കും. എന്നുകരുതി മുഴുവന്‍ സിനിമാക്കാരും അത്തരക്കാരാണെന്നുള്ള പ്രസ്താവന തെറ്റാണ്. ഊര്‍മ്മിള ശക്തമായി കങ്കണയ്‌ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രസ്താവിച്ചു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…