ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോട്ട്. എന്നാൽ, മെട്രോയിലെ സൗജന്യയാത്രയ്ക്ക് ചില വ്യവസ്ഥകൾ ഉണ്ടായിരിക്കുമെന്നും ആം ആദ്മി സർക്കാരിലെ ഗതാഗതമന്ത്രിയായ കൈലാഷ് ഗെഹ്ലോട് പറഞ്ഞു. മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.
ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കുന്ന വിഷയം ആം ആദ്മി പാർട്ടിയുടെ സജീവപരിഗണനയിലാണ്. പദ്ധതി നടപ്പാക്കാനുള്ള അനുമതിക്കായി ഡൽഹി സർക്കാർ കേന്ദ്രസർക്കാരുമായി ചർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ മുഴുവൻ ചെലവും ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ വഹിക്കുമെന്നും ഇക്കാര്യത്തിന്‍റെ മുഴുവൻ ചെലവും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് നൽകുമെന്നും മന്ത്രി Metroഅവകാശപ്പെട്ടു.
മെട്രോയിൽ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കുള്ള നിർദ്ദേശം 2019ൽ ഡിഎംആർസി മുന്നോട്ടു വെച്ചിരുന്നു. ഡൽഹി മെട്രോയിൽ സൌജന്യ യാത്രാപദ്ധതി വനിതായാത്രക്കാരുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് ഡൽഹി സർക്കാർ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ 30 ശതമാനം സ്ത്രീകൾ മെട്രോയിൽ യാത്ര ചെയ്യുന്നു. പദ്ധതി നടപ്പാക്കിയാൽ ഇത് 50 ശതമാനമാകും എന്നാണ് കരുതുന്നത്.
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…