ഛത്തിസ്ഗഢ്: ഇന്ത്യയ്ക്ക് ശാപമെന്നോണം വീണ്ടും ദുരഭാമാനക്കൊല. ഇതിനകം തന്നെ ഉത്തരകേരളത്തിലും ദക്ഷിണകേരളത്തിലും ജാതിയുടെയും മതത്തിന്റെയും പേരില്‍ എത്രയോ പ്രണയിതാക്കളെ അടുത്ത ബന്ധുക്കള്‍ തന്നെ കൊലപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ വീണ്ടും കമിതാക്കളെ വിഷം കൊടുത്ത് ബന്ധുക്കള്‍ തന്നെ കൊലപ്പെടുത്തിയിരിക്കുന്നു.
ഛത്തിസ്ഗഢിലെ ദുര്‍ഗിലാണ് സംഭവം. കൃഷ്ണനഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ബന്ധുക്കള്‍ കൂടെ ആയിരുന്നു. ഈ ദാരുണ കൃത്യത്തില്‍ ഇരുവരുടേയും അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന്‍ ചരണ്‍ എന്നിവരെ പോലീസ് കൊലപാതക കുറ്റത്തിന് അറസ്റ്റു ചെയ്തു.
ശ്രീഹരിയും ഐശ്വര്യയും ബന്ധുക്കള്‍ ആയതുകൊണ്ടു തന്നെ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ബന്ധുക്കള്‍ക്ക് കുടുംബപരമായി ഇക്കാര്യത്തില്‍ എതിര്‍പ്പായിരുന്നു. ഇവരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും പോലീസ് ഇവരെ അന്വേഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും ചെന്നൈയില്‍ ഉണ്ടെന്നു കണ്ടെത്തുകയും പോലീസിന്റെ നേതൃത്വത്തില്‍ ഇവരെ ഛത്തിസ്ഗഢില്‍ എത്തിക്കുകയും ബന്ധുക്കളുടെ കൂടെ പറഞ്ഞുവിടുകയും ചെയ്തിരുന്നു.
എന്നാല്‍ ശനിയാഴ്ച രാത്രി അവരുടെ വീടുകളില്‍ അസ്വഭാവികമായി എന്തൊ പരിസരവാസികള്‍ ശ്രദ്ധിക്കുകയും അവര്‍ പെട്രോളിങ് നടത്തിയിരുന്ന പോലീസിനെ അറിയിക്കുകയും അവര്‍ ഇതെക്കുറിച്ച് അന്വേഷിക്കുകയും ചെയതപ്പോഴാണ് ഇരുവരും മരിച്ചുവെന്ന വാര്‍ത്ത അറിയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അമ്മാവനും പെണ്‍കുട്ടിയുടെ സഹോരനും കുറ്റം ഏറ്റു പറഞ്ഞ് പോലിസില്‍ കീഴടങ്ങിയത്.
കൊലപാതകത്തിന് ശേഷം അവര്‍ മൃതദേഹങ്ങള്‍ സുപേലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ജെവ്ര സിര്‍സ ഗ്രാമത്തിനടുത്തുള്ള ശിവ്‌നാഥ് നദീതീരത്ത് അവര്‍ എത്തിക്കുകയും ആരുമറിയാതെ രഹ്യമായി കത്തിച്ചുകളയുകയും ചെയ്തുവെന്ന് പോലീസിനോട് അവര്‍ വെളിപ്പെടുത്തി. സംഭവ സ്ഥലത്തു നിന്നും കത്തിക്കരിഞ്ഞ മൃതശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഭിലയ് നഗര്‍ സി.എസ്.പി. അജിത് യാദവ പറഞ്ഞു.
(അവലംബം: മാതൃഭൂമി ന്യൂസ്)
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…