ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മു വിരമിച്ച ഒഴിവിലേക്കാണ് സിന്‍ഹയുടെ നിയമനം.
ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഇന്ന് തന്നെ കശ്മീരിലേക്ക് പുറപ്പെടുകയാണ്- അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.
ഒന്നാം മോദി മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മനോജ് സിന്‍ഹ. രണ്ട് തവണ ഗാസിപൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം മുന്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മുവിനെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി നിയമിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ സി.എ.ജി ആയ രാജീവ് മെഹര്‍ഷിയുടെ കാലാവധി ആഗസ്റ്റ് എട്ടിന് കഴിയും. തുടര്‍ന്ന് ആ സ്ഥാനത്തേക്ക് മുര്‍മുവിനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1985 ഐ.എ.എസ് ബാച്ചിലെ ഓഫിസറായിരുന്ന മുര്‍മു നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്രധനകാര്യ വകുപ്പിലും മുര്‍മു പ്രവര്‍ത്തിച്ചിരുന്നു. 2019 നവംബര്‍ മുപ്പതിന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ കശ്മീര്‍ ല്ഫ്റ്റ്‌നെന്റ് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…