gnn24x7

മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായി നിയമിച്ചു

0
154
gnn24x7

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മു വിരമിച്ച ഒഴിവിലേക്കാണ് സിന്‍ഹയുടെ നിയമനം.

ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഇന്ന് തന്നെ കശ്മീരിലേക്ക് പുറപ്പെടുകയാണ്- അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.

ഒന്നാം മോദി മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മനോജ് സിന്‍ഹ. രണ്ട് തവണ ഗാസിപൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം മുന്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മുവിനെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി നിയമിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ സി.എ.ജി ആയ രാജീവ് മെഹര്‍ഷിയുടെ കാലാവധി ആഗസ്റ്റ് എട്ടിന് കഴിയും. തുടര്‍ന്ന് ആ സ്ഥാനത്തേക്ക് മുര്‍മുവിനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1985 ഐ.എ.എസ് ബാച്ചിലെ ഓഫിസറായിരുന്ന മുര്‍മു നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്രധനകാര്യ വകുപ്പിലും മുര്‍മു പ്രവര്‍ത്തിച്ചിരുന്നു. 2019 നവംബര്‍ മുപ്പതിന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ കശ്മീര്‍ ല്ഫ്റ്റ്‌നെന്റ് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here