Categories: India

വെര്‍ച്വല്‍ റാലി കേരളത്തിലാദ്യം; മോദി2.0 ഒന്നാം വാര്‍ഷികം ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായാണ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുന്നത്.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന വെര്‍ച്വല്‍ റാലി കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും.

വെര്‍ച്വല്‍ റാലിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയും വെര്‍ച്വല്‍ റാലിയുടെ സംസ്ഥാന കണ്‍വീനറുമായ അഡ്വ എസ്. സുരേഷ്  പറഞ്ഞു. 
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഈ റാലിയില്‍ ചുരുങ്ങിയത് ഇരുപത് ലക്ഷം ജനങ്ങള്‍ പങ്കാളിയാകുമെന്ന് അദ്ധേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കൊറോണ അനന്തര കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന ആത്മനിര്‍ഭര്‍ ഭാരത്
പദ്ധതി ജനങ്ങലിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. സര്‍വ സാമൂഹിക മാധ്യമങ്ങളേയും പ്രയോചനപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റല്‍ തലമാണ് വെര്‍ച്വല്‍ റാലിക്കായി ഒരുക്കുന്നത്.

ഇതിന്റെ പ്രചരണത്തിനായി ചെറു വീഡിയോകളും പോസ്റ്ററുകളും പ്രമുഖ വ്യക്തികളും കര്‍ഷകര്‍, വനവാസികള്‍ അങ്ങിനെ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രൊമോകള്‍ പ്രചരിപ്പിക്കും.  
ഡല്‍ഹിയിലും തിരുവനന്തപുരത്തുമായാണ് വെര്‍ച്വല്‍ റാലി വേദികള്‍ തയ്യാറാകുക എന്ന് അദ്ധേഹം പറഞ്ഞു. 
വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുക. 

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

1 day ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

1 day ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

1 day ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

1 day ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

1 day ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

2 days ago